എടപ്പാള്‍ സ്വദേശി റാസല്‍ ഖൈമയില്‍ ഹൃദയാഘാതം മൂലം മരിച്ചു

എടപ്പാള്‍ സ്വദേശി  റാസല്‍ ഖൈമയില്‍  ഹൃദയാഘാതം മൂലം  മരിച്ചു

എടപ്പാള്‍: എടപ്പാള്‍ കാലടി സ്വദേശി റാസല്‍ ഖൈമയില്‍ നിര്യാതനായി.മൂരിക്കല്‍ വക്കത്ത് അബ്ദുല്‍ കരീം(45)ആണ് ഹൃദയാഘാതം മൂലം ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. ഇരുപത്തിനാല് വര്‍ഷമായി യു.എ.ഇയിലുള്ള അബ്ദുല്‍ കരീം റാസല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് കമ്പിനിയില്‍ ജോലി ചെയ്ത് വരുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരീം ലീവ് കഴിഞ്ഞു തിരിച്ച് പോയത്. മൂരിക്കല്‍ വക്കത്ത് ഇബ്രാഹിം സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ റംസീന. മക്കള്‍ :സിയാദ്, സന, നൈമ, നഫ്സ, നസ്വ. സെയിഫ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം
റാസല്‍ ഖൈമ കെഎംസിസി എമര്‍ജന്‍സി വിങ് ചെയര്‍മാന്‍ ഹസൈനാര്‍ കോഴിച്ചെനയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.സംസ്‌കാര ഇന്ന് കാലത്ത് ഏഴ് മണിക്ക് കാലടി ജുമാമസ്ജിദില്‍ നടക്കും.

Sharing is caring!