പൊന്നാനിയുടെ മുന്‍ എം.എല്‍ എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായിരുന്ന പി.ടി.മോഹനകൃഷ്ണന്‍ മരിച്ചു

ചങ്ങരംകുളം : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും, മുന്‍ എം.എല്‍ എയും, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ പി.ടി.മോഹന കൃഷ്ണന്‍ (86) നിര്യാതനായി. എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ വെള്ളിയാഴ്ച കാലത്ത് 8.30നായിരുന്ന അന്ത്യം.ശനിയാഴ്ച മൂന്ന് മണിയോടെ ശവസംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പൊതുപരിപടികളില്‍ നിന്ന് ദീര്‍ഘകാലമായ് വിട്ടു നില്‍ക്കുകയായിരുന്നു.ഹൃദയ സംബന്ധ അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യ നളിനി മോഹനകൃഷ്ണന്‍, മക്കള്‍ ആശ രാമചന്ദ്രന്‍, സുധീര്‍ ഗോവിന്ദ് (പരേതന്‍), ഹേമ മോഹന്‍, അജയ് മോഹന്‍ (കെ.പി.സി.സി.സെക്രട്ടറി),സിന്ധു ഉണ്ണി, മരുമക്കള്‍ ഡോ: രാമചന്ദ്രന്‍, പ്രേമജ സുധീര്‍, (മുന്‍ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട്) മോഹന്‍കുമാര്‍, പാര്‍വ്വതി, ഉണ്ണി
മലപ്പുറം ജില്ലയില്‍ കെ.കരുണാകരനാേട് ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന നേതാവായ മോഹന കൃഷ്ണന്‍ നിരവധി തവണ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിട്ടുണ്ട്..ആ കാലയളവിലാണ് സൗജന്യ ഭക്ഷണ വിതരണം ഗുരുവായൂര്‍ അമ്പലത്തില്‍ ആരംംഭിച്ചത്.കോഴിക്കോട് സാമൂതിരി സ്ഥാനമൊഴിഞ്ഞശേഷമാണ് മോഹനകൃഷ്ണന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായത്. പിന്നീട് തുടര്‍ച്ചയായി മൂന്നുതവണ ഈ സ്ഥാനം വഹിച്ചു.ബാംബു ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1987 ല്‍ പൊന്നാനിയില്‍ ഇ.കെ. ഇമ്പിച്ചിബാവയെ തോല്‍പിച്ച് നിയമസഭയിലെത്തി.മലപ്പുറം കോണ്‍ഗ്രസ്സ് കമ്മറ്റി ആക്ടിങ്ങ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്ന സ്ഥാനങ്ങള്‍ വഹിച്ച മോഹന കൃഷ്ണനെ ഇരുപത്തിയേഴാം വയസ്സില്‍ എ.ഐ.സി.സി അംഗമായും തെരഞ്ഞൈടുത്തു.
ചൈതന്യം, അഗ്നിദേവന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]