ഡോക്ടര്‍മാരായ സുഹൃത്തുക്കളെ തടഞ്ഞ് ഭീഷണിപ്പെടുത്തി മൊബൈലില്‍ ദൃശ്യം പകര്‍ത്തി പണം തട്ടിയ സംഭവത്തില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍
പെരിന്തല്‍മണ്ണ: കൊളത്തൂര്‍ എരുമത്തടത്ത് ഡോക്ടര്‍മാരായ സുഹൃത്തുക്കളെ തടഞ്ഞ് ഭീഷണിപ്പെടുത്തി മൊബൈലില്‍ ദൃശ്യം പകര്‍ത്തി പണം തട്ടിയ സംഭവത്തില്‍ അഞ്ചംഗ സംഘം അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ച രാത്രിയില്‍ എരുമത്തടം പാലച്ചോട് റോഡിലാണ് സംഭവം. കാറില്‍ വരികയായിരുന്ന ഡോക്ടറും സുഹൃത്തും കാര്‍ നിര്‍ത്തി മൊബൈലില്‍ സംസാരിക്കുന്നതിനിടെ രണ്ട് ബൈക്കുകളിലായി എത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാറിന്റെ താക്കോല്‍ പിടിച്ചുവാങ്ങി മൊബൈലില്‍ ഇവരുടെ ദൃശ്യം പകര്‍ത്തുകയും അമ്പതിനായിരം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവ ഡോക്ടറുടെ പരാതിയില്‍ കേസെടുത്ത് പെരിന്തല്‍മണ്ണ എ.എസ്.പി രീഷ്മ രമേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കൊളത്തൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്ന് പിടിയിലായത്.കൊളത്തൂര്‍ എരുമത്തടം സ്വദേശികളായ പള്ളിത്തൊടി നബീല്‍(24) നരിപ്പറ്റ ജുബൈസ് (23) കരുവക്കോട്ടില്‍ മുഹമ്മദ് മുഹ്സിന്(21) വിളഞ്ഞിപ്പുലാന് അബ്ദുല്‍ ഗഫൂര്‍(34) ഇഗിരിക്കുന്നത്ത് സതീഷ് കുമാര്‍ എന്ന കുട്ടന് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം പ്രതികള്‍ വീതിച്ചെടുത്ത് മദ്യപിക്കുന്നതിനുംമറ്റും ഉപയോഗിച്ചു. സി സി ടി വി ദൃശ്യങ്ങളുടെയും പരാതിയിലെ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]