സൗജന്യമായി സൗദി അറേബ്യയില്‍ നിന്ന് കയറ്റിയയച്ച വിശുദ്ധ ഖുര്‍ആന്റെ പേരിലും ഭീകരതയും ഭീതിയും വിതച്ച് സംഘ് പരിവാര്‍ മുഖപത്രം
കോഴിക്കോട്: സൗജന്യമായി സൗദി അറേബ്യയില്‍ നിന്ന് കയറ്റിയയച്ച വിശുദ്ധ ഖുര്‍ആന്റെ പേരിലും ഭീകരതയും ഭീതിയും വിതച്ച് സംഘ് പരിവാര്‍ മുഖപത്രം. പ്രളയത്തില്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി കൊച്ചിയിലെത്തിയ വിശുദ്ധ ഖുര്‍ആന്‍ കസ്റ്റംസ് ഡ്യൂട്ടിയായി എട്ടുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത്രയും തുക നല്കാന് ശേഷിയില്ലെന്ന് മലപ്പുറം വാഴക്കാട്ടെ ദാറുല്‍ ഉലൂം അറബിക് കോളജ് അധികൃതര്‍ അറിയിച്ചതോടെ ഇത് ലേലം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു കസ്റ്റംസ് അധികൃതര്‍.
എന്നാല്‍ ഇതിന്റെ പിന്നിലും ദുരൂഹതയും അപസര്‍പ്പകകഥകളും മെനയുകയാണ് സംഘ്പരിവാര്‍ മുഖപത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജന്മഭൂമി ദിനപത്രത്തില്‍ ഇറാഖിലെ യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ വ്യോമാക്രമണം നടന്ന വലിയ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.എന്നിട്ടും ലീഡ് വാര്‍ത്തയാക്കി നല്‍കിയത് ഈ സംഭവത്തിന്റെ നട്ടാല്‍ മുളയ്ക്കുന്ന നുണക്കഥയായിരുന്നു. അവകാശികളില്ലാതെ 25 ടണ്‍ ഖുര്‍ആന്‍ എന്നും ഇതില്‍ ദുരൂഹതയും ആശങ്കയും ഉണ്ടെന്നും വാര്‍ത്തയിലുടനീളം പറയുന്നു.
എന്നാല്‍ ഖുര്‍ആനിന് അവകാശികളുണ്ട്. വ്യക്തമായ മേല്‍വിലാസവും ഉണ്ട്. ഇത്രയും ഭീമമായ തുക കംസ്റ്റംസ് ഡ്യൂട്ടിയായി ആവശ്യപ്പെട്ടതുകൊണ്ടാണ് വിശുദ്ധ ഖുറാന് വാങ്ങാതിരുന്നതെന്നാണ് ദാറുല്‍ ഉലൂം അറബിക് കോളേജ് അധികൃതര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചി വല്ലാര്‍പ്പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനിലിലാണ് 25,000 കിലോഗ്രാം തൂക്കം വരുന്ന വിശുദ്ധ ഖുര്‍ആന്‍ എത്തിയത്. ഇത് വാങ്ങാന്‍ എത്തിയപ്പോഴാണ് കസ്റ്റംസ് ഡ്യൂട്ടിയായി എട്ടുലക്ഷം രൂപ അടയ്്ക്കണമെന്ന് കസ്റ്റംസ് അധികൃതര്‍ ആവശ്യപ്പെടുന്നത്.
ഭീമമായ തുക അടയ്ക്കാന്‍ സാമ്പത്തിക ശേഷി ഇല്ലെന്ന് ദാറുല്‍ ഉലൂം അറബിക് കോളജ് കസ്റ്റംസ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് വെയര്‍ഹൗസില്‍ സൂക്ഷിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ ലേലത്തില്‍ വില്‍ക്കാനും തീരുമാനിച്ചു. എന്നിട്ടും പരിശുദ്ധ ഖുര്‍ആനെ പോലും ഭീകരതയുടെ അടയാളമായി കണ്ട് മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനാണ് കഴിഞ്ഞ ദിവസം സംഘ് പരിവാര്‍ പത്രം ശ്രമിച്ചത്.
പ്രളയത്തില്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായാണ് സൗദി അറേബ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതെന്ന് ദാറുല്‍ ഉലും അറബിക് കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ സലാം പറഞ്ഞു. ഇത് വാങ്ങാന്‍ സമീപിച്ചപ്പോള്‍ എട്ടുലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടിയായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും ഉയര്‍ന്ന തുക അടയ്ക്കാന്‍ ശേഷിയില്ലാത്തത് കൊണ്ട് ചരക്ക് എടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
<ു>കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഇളവ് നല്കുന്ന വിഭാഗത്തില്‍ പെടാത്ത സാഹചര്യത്തില്‍ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ വേറെ വഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ കമ്മിറ്റി മൂല്യനിര്‍ണയം നടത്തി ഒരു ലക്ഷം രൂപ ലേലത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചതായി കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പണം നല്കി ഗ്രന്ഥങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ഇല്ലെങ്കില്‍ നിശ്ചയിച്ച വിലയുമായി വരുന്നവര്‍ക്ക് ചരക്ക് കൈമാറും. ജനുവരി 21നാണ് ലേലമെന്ന് അധികൃതര്‍ വ്യക്തമാക്കി.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]