കവളപ്പാറയിലെ പുനരധിവാസത്തില്‍ എം.എല്‍.എ പി.വി അന്‍വറും മലപ്പുറം ജില്ലാ കലക്ടറും തമ്മിലുള്ള അഭിപ്രായ ഭിന്നത കോടതി കയറുന്നു

കവളപ്പാറയിലെ പുനരധിവാസത്തില്‍ എം.എല്‍.എ പി.വി അന്‍വറും മലപ്പുറം  ജില്ലാ കലക്ടറും തമ്മിലുള്ള അഭിപ്രായ  ഭിന്നത കോടതി കയറുന്നു

മലപ്പുറം: കവളപ്പാറയിലെ പുനരധിവാസത്തില്‍ എം.എല്‍.എ പി.വി അന്‍വറും മലപ്പുറം ജില്ലാ കലക്ടറും തമ്മിലുള്ള അഭിപ്രായ ഭിന്നത കോടതി കയറുന്നു. കഴിഞ്ഞ ദിവസം എംഎല്‍എക്കു മറുപടിയുമായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ആരോപിച്ച കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ എം.എല്‍.എ ജില്ലാ കലക്ടറെ വെല്ലുവിളിച്ചു. ഈ ആവശ്യമുന്നയിച്ച് ജില്ലാ കലക്ടര്‍ക്ക് പി.വി. അന്‍വര്‍ വക്കീല്‍ നോട്ടീസുമയച്ചു. അധിക്ഷേപങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് എം.എല്‍.എയുടെ മുന്നറിയിപ്പ്. റീബില്‍ഡ് നിലമ്പൂരിനെതിരെയും
അസത്യം വിളിച്ചു പറഞ്ഞ് വ്യക്തിപരമായി ഉണ്ടാക്കിയ മാനക്കേടിന് ഉത്തരം പറയണം എന്ന് കാണിച്ച് എം.എല്‍.എ ഹൈക്കോടതിയില്‍ ഹരജിയും ഫയല്‍ ചെയ്തു.
വ്യക്തിപരമായി ഉണ്ടാക്കിയ മാനക്കേടിന് കലക്ടര്‍ ഉത്തരം പറയണം എന്ന് ഹരജിയിലാവശ്യപ്പെട്ടിട്ടുണ്ട്. 14 ദിവസത്തിനകം മറുപടി തന്നില്ലെങ്കില്‍ സിവിലായും ലീഗലായും നീങ്ങുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെറ്റായ കാര്യങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ തന്നെ ധിക്കാരിയാക്കുകയാണെന്നായിരുന്നു കലക്ടറുടെ വാദം. എന്നാല്‍, കലക്ടര്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമിക്കുന്നതെന്ന് അന്‍വറും ആരോപിക്കുന്നു. എടക്കര ചെമ്പന്‍കൊല്ലിയില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഭൂമി വാങ്ങിയതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.വി.അന്‍വര്‍ വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. കലക്ടറുടെ ഭൂമി ഇടപാട് ചട്ടങ്ങള്‍ മറികടന്നെന്നാണ് ആരോപണം.

Sharing is caring!