പെരിന്തല്‍മണ്ണയില്‍ അരവണപായസ ടിന്‍ പൊട്ടിത്തെറിച്ചു

പെരിന്തല്‍മണ്ണയില്‍ അരവണപായസ  ടിന്‍ പൊട്ടിത്തെറിച്ചു

മലപ്പുറം: ശബരിമലയില്‍ിനിന്നും ലഭിച്ച അരവണപായസ ടിന്‍ പൊട്ടിത്തെറിച്ചു. സംഭവം പെരിന്തല്‍മണ്ണയില്‍. മേശക്ക് സമീപം താഴെ കിടന്നിരുന്ന കുഞ്ഞിന്റെ കാലിലേക്കാണ് പൊട്ടിയ അരവണ ടിന്‍ തെറിച്ചുവീണത്. പുറത്തുവന്ന അരവണപായസം പഴകി നുരവന്ന് ദുര്‍ഗന്ധം വമിക്കുന്നതുമായിരുന്നു. പെരിന്തല്‍മണ്ണ ശബരിമല അരവണപായസ ടിന്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. പെരിന്തല്‍മണ്ണ ഇ എം എസ് ആ ശുപത്രിയിലെ ഡോ. സോമനാഥന്റെ വീട്ടില്‍ ലഭിച്ച പായസ ടിന്നാണ് ചൊവ്വാഴ്ച രാവിലെ 10.30ന് പൊട്ടിത്തെറിച്ചത്. മേശക്ക് സമീപം താഴെ കിടന്നിരുന്ന കുഞ്ഞിന്റെ കാലിലേക്കാണ് പൊട്ടിയ അരവണ ടിന്‍ തെറിച്ചുവീണത്. പുറത്തുവന്ന അരവണപായസം പഴകി നുരവന്ന് ദുര്‍ഗന്ധം വമിക്കുന്നതുമായിരുന്നു.
കാലപ്പഴക്കത്താല്‍ കേടുവന്ന അരവണയില്‍ നിന്ന് ഉയര്‍ന്ന ഗ്യാസിന്റെ മര്‍ദം താങ്ങാനാകാതെ ടിന്‍ പൊട്ടിത്തെറിച്ചതാകുമെന്ന വിശ്വാസത്തിലാണ് വീട്ടുകാര്‍. രണ്ടാമത്തെ അരവണ ടിന്നും പഴക്കം ചെന്നതാണെന്നും കുടുംബം പറയുന്നു. വന്‍ വില കൊടുത്ത് വാങ്ങുന്ന അരവണ പായസ പ്രസാദം കാലപ്പഴക്കം ചെന്നതാണെന്ന ആക്ഷേപം ദേവസ്വം അധികൃതര്‍ക്കെതിരെ ഉയരുന്നുണ്ട്. അതേസമയം മകരവിളക്കിന് ഒരാഴ്ച മാത്രം ശേഷിക്കേ തീര്‍ഥാടക പ്രവാഹം വര്‍ധിച്ച സാഹചര്യത്തില്‍ ദേവസ്വം അധികൃതര്‍ 15 ലക്ഷം ടിന്‍ അരവണയും രണ്ട് ലക്ഷം കവര്‍ അപ്പവും തയ്യാറാക്കി കഴിഞ്ഞതായാണ് ശബരിമലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Sharing is caring!