റീബില്ഡ് നിലമ്പൂര്; പി വി അന്വര് എം എല് എയോട് ആറ് ചോദ്യങ്ങള്

റീബില്ഡ് നിലമ്പൂറുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര് പി വി അന്വര് എം എല് എയ്ക്കെതിരെ ഉയര്ത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ആറ് ചോദ്യങ്ങള് മലപ്പുറം ലൈഫ് അദ്ദേഹത്തോട് ഉന്നയിക്കുകയാണ്. പൊതുജനങ്ങളുടെ മനസില് സ്വാഭാവികമായും ഉയരുന്ന ചോദ്യങ്ങളാണ് ഞങ്ങള് മുന്നോട്ട് വെക്കുന്നത്. കേരളം ഒരുമിച്ച് ചുമലിലേറ്റിയ കവളപ്പാറയ്ക്ക് പിന്നീടെന്ത് സംഭവിച്ചുവെന്ന് ജനപ്രതിനിധി വ്യക്തമാക്കേണ്ടതുണ്ട്.
1. റീബില്ഡ് നിലമ്പൂര് പദ്ധതി പ്രകാരം എത്ര ഏക്കര് ഭൂമി ലഭ്യമായി?
2. ഈ ഭുമി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ, എങ്കില് ആരുടെ പേരിലേക്കാണ് കൈമാറ്റം ചെയ്തിരിക്കുന്നത്?
3. സ്വകാര്യ വ്യക്തികള് എത്ര വീടുകള് നിര്മിച്ച് നല്കാമെന്ന് ഉറപ്പ് നല്കിയിട്ടുണ്ട്?
4. സ്ഥലവും, ഭൂമിയും ലഭ്യമെങ്കില് പുനരധിവാസ പ്രവര്ത്തനം ആരംഭിക്കാത്തത് എന്തുകൊണ്ട്?
5. റീബില്ഡ് നിലമ്പൂരിന്റെ പ്രവര്ത്തനങ്ങള് സുതാര്യമാക്കാത്തത് എന്തുകൊണ്ട്?
6. പുനരധിവാസ പദ്ധതിക്ക് നിങ്ങള് നിര്ദേശിക്കുന്ന ഭുമി തന്നെ വേണമെന്ന് എന്തുകൊണ്ട് വാശിപിടിക്കുന്നു?
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.