കേരളം രാജ് ഭവനിലേക്ക് സിറ്റിസണ്‍ മാര്‍ച്ചിന് മലപ്പുറത്ത് എസ്.ഡി.പി.ഐ സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം: കാസര്‍ഗോഡ് നിന്ന് ജനുവരി 17 ന് തുടങ്ങുന്ന രാജ് ഭവനിലേക്കുള്ള എസ് ഡി പി ഐ യുടെ സിറ്റിസണ്‍ മാര്‍ച്ച് മലപ്പുറം ജില്ലയില്‍ ജനുവരി 21 ന് എത്തുമ്പോള്‍ മാര്‍ച്ചിനെ സ്വീകരിക്കാന്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മലപ്പുറത്ത് ചേര്‍ന്ന യോഗം എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു.ജലീല്‍ നീലാമ്പ്ര , ഡോ. സി എച്ച് അഷ്റഫ്, അഡ്വ. എ എ റഹീം, വി ഇക്റാമുല്‍ ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി , എ കെ അബ്ദുല്‍ മജീദ്, ടി എം ഷൗക്കത്ത്, എം പി മുസ്തഫ, അഡ്വ. കെ സി നസീര്‍, അരീക്കന്‍ ബീരാന്‍കുട്ടി, സംസാരിച്ചു.
ജനുവരി 21 ന് വൈകുന്നേരം 4 മണിക്ക് പൂക്കോട്ടൂരില്‍ നിന്ന് തുടങ്ങുന്ന മാര്‍ച്ച് മലപ്പുറം കുന്നുമ്മലില്‍ സമാപന പൊതുയോഗത്തോടെ സമാപിക്കും.സമാപന പൊതുയോഗത്തില്‍ എസ് ഡി പി ഐ ദേശീയ സംസ്ഥാന നേതാക്കള്‍ക്ക് പുറമെ സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും. മാര്‍ച്ചിനോടനുബന്ധിച്ച് പൗരത്വ ഭേദഗതി ബില്ലിന്റെ ഗൗരവം ജനങ്ങളെ ബോധ്യപെടുത്തുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നൂറോളം ഓപ്പണ്‍ ഫോറങ്ങള്‍ സംഘടിപ്പിക്കും. തെരുവ് നാടകം,വാഹന പ്രചാരണ ജാഥ,പൊതുയോഗങ്ങള്‍ എന്നിങ്ങനെ വിപുലമായ പ്രചരണ പരിപാടികളാണ് ജില്ലയില്‍ നിശ്ചയിച്ചിട്ടുള്ളത്. പൗരത്വ ഭേദഗതി ബില്ലിന്റെ എല്ലാ വശങ്ങളും പ്രതിപാദിക്കുന്ന ലഘുലേഖകള്‍ ജില്ലയിലെ എല്ലാ വീടുകളിലും എത്തിക്കും.ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി പഞ്ചായത്ത് താലൂക്ക് തലങ്ങളില്‍ വിപുലമായ ജനകീയ കണ്‍വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മാര്‍ച്ചിന്റെ വിജയത്തിനായി സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളുടെ ചെയര്മാന് മാരായി സിറാജ് വണ്ടൂര്‍, ബഷീര്‍ പൂവില്‍, ടി സിദ്ധീഖ് മാസ്റ്റര്‍, ബാബുമണി കരുവാരക്കുണ്ട്,കെ പി ഒ റഹ്മത്തുള്ള, സജ്ജാദ് വാണിയമ്പലം,എ. സൈദലവി ഹാജി, അബൂബക്കര്‍ കല്ലന്, വി എം ഹംസ, അലി അഷ്റഫ് എന്നിവരെയും കണ്‍വീനര്‍മാരായി എം പി ഹനീഫ, മുസ്തഫ പാമങ്ങാടന്‍, ലത്തീഫ് വല്ലാഞ്ചിറ, മുര്‍ഷിദ് ഷമീം, കെ സി അബ്ദു സലാം, ഇര്‍ഷാദ് മൊറയൂര്‍, കരീം രണ്ടത്താണി, സി കെ സല്‍മ സ്വാലിഹ്, അര്‍ഷക്ക് വേങ്ങര, പി എ ഷംസുദ്ധീന് എന്നിവരെയും തെരഞ്ഞെടുത്തു.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]