ദേശീയ പണിമുടക്ക്് മദ്രസാപരീക്ഷകള് മാറ്റി

കോഴിക്കോട്: 8-01-2020 നു ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ അന്ന് നടക്കേണ്ട മദ്റസാ ജനറല്‍ സിലബസ് പരീക്ഷകള്‍ മാറ്റി. മാറ്റിവെച്ച പരീക്ഷകള്‍ മദ്റസാ ജനറല്‍ സിലബസ് 11-01-2020 (ശനിയാഴ്ച സമയം 7-9)യും സ്കൂള്‍ സിലബസ് 15-01-2020 ബുധനാഴ്ചയിലും നടക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയും പരീക്ഷാ സമിതി കണ്‍വീനര്‍ കൊടക് അബ്ദുറഹിമാന് മുസ്ലിയാരും അറിയിച്ചു. മദ്റസ ക്ലാസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായിരിക്കും
RECENT NEWS

ഹണിട്രാപ്പിൽ യുവതിയടക്കം മൂന്ന് പേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു
പെരിന്തൽമണ്ണ: അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന കേസിൽ യുവതിയടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറുപേർക്ക് എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന (37 ), ആലിപ്പറമ്പ് [...]