വിവാഹ വാഗ്ദാനം നല്കി ബലാല്‍സംഗം: 26കാരന് ജാമ്യമില്ല
മഞ്ചേരി: വിവാഹവാഗ്ദാനം നല്കി യുവതിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന 26കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കാളികാവ് അടക്കാകുണ്ട് ചുണ്ടിയന്‍ മൂച്ചി ഫാസിലിന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോണ്‍ തള്ളിയത്. 2019 ഫെബ്രുവരി 12ന് പരാതിക്കാരി താമസിക്കുന്ന അടക്കാക്കുണ്ടിലെ വാടക വീട്ടിലും ഏപ്രില്‍ 10ന് പരാതിക്കാരിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വെച്ചും തുടര്‍ന്ന് പലതവണയും ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2019 ഡിസംബര്‍ 9ന് യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെയാണ് യുവതി പരാതിയുമായി കാളികാവ് പൊലീസിനെ സമീപിച്ചത്. ഡിസംബര്‍ 14ന് എസ് ഐ സി കെ നൗഷാദാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]