പൗരത്വ നിയമം ഇന്ത്യയില്‍ വിലപോകില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍

മലപ്പുറം: പൗരത്വ നിയമം ഇന്ത്യയില്‍ വിലപോകില്ലെന്നും നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. തിരൂര്‍ പൂക്കയില്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ നഗറില്‍ നടന്ന ഇര്‍ശാദുസ്വിബിയാന്‍ മദ്റസ കെട്ടിടോദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരെ രാജ്യത്തു നിന്ന് കെട്ടുകെട്ടിക്കുന്നതിന് എല്ലാ വിഭാഗവും ഒത്തൊരുമയോടെയാണ് സമര രംഗത്തിറങ്ങിയത്. രാജ്യം വിടാന്‍ ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി പ്രാര്‍ഥനക്ക് നേതൃത്വം നല്കി.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര് അനുഗ്രഹ പ്രഭാഷണം നടത്തി. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സയ്യിദ് അബ്ദുല്ല ഹബീബുര്റഹ്മാന് അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി മൂച്ചിക്കല്‍, അബ്ദു മുസ്ലിയാര് താനാളൂര്‍, വി അബ്ദുര്‍റഹ്മാന്‍ എം എല്‍ എ, തിരൂര്‍ മുനിസിപ്പല്‍ ചെയര്മാന് ബാവ ഹാജി കല്ലിങ്ങല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇസ്ഹാഖ് മുഹമ്മദലി, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, കെ എം അലി, അഡ്വ. ഹംസക്കുട്ടി(സി പി എം), രാമന്‍ക്കുട്ടി(കോണ്‍ഗ്രസ്) തുടങ്ങി മത സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.