പൗരത്വ ഭേദഗതി വിഷയത്തില്‍ ബി.ജെ.പി പുറത്തിറക്കിയ ലഘുലേഖകള്‍ സ്വീകരിച്ച നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത സസ്പെന്‍ഡ് ചെയ്തു
മലപ്പുറം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി പുറത്തിറക്കിയ ലഘുലേഖകള്‍ സ്വീകരിച്ച നാസര്‍ ഫൈസി കൂടത്തായിക്കെതിരെ നടപടി. സമസ്തയുടെ എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും നാസര്‍ കൂടത്തായിയെ സസ്പെന്‍ഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നാസര്‍ ഫൈസി കൂടത്തായിക്ക് സസ്പെന്ഷന്
ബി.ജെ.പി നേതാക്കളെ വീട്ടില്‍ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാന്‍ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്ന വികാരം ഇന്നലെ തന്നെ ഉയര്‍ന്നിരുന്നു. നാസര്‍ ഫൈസി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ബി.ജെ.പി ഫേസ്ബുക്ക് പേജുകളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാല്‍ ബി.ജെ.പി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതെന്നും ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും നാസര്‍ ഫൈസി കൂടത്തായ് പ്രതികരിച്ചു.
പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബി.ജെ.പി കാംപയിനില്‍ നാസര്‍ ഫൈസി കൂടത്തായി; നടപടി വേണമെന്ന് ആവശ്യം
നാസര്‍ ഫൈസിക്കെതിരെ പരസ്യ വിമര്‍ശനവുമായി കോഴിക്കോട് ഖാദിയും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങളാണ് ആദ്യം രംഗത്തെത്തിയത്. ചെയ്തത് വലിയ തെറ്റാണെന്നും എത്ര വലിയ ആളായാലും തിരുത്തുക തന്നെ വേണമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ അടുപ്പിക്കാന്‍ പറ്റാത്തവരെ ഉമ്മറത്തു പോലും കയറ്റരുതെന്നും ജമലുല്ലൈലി തങ്ങള്‍ ഫേസ് ബുക്കില്‍ കുറിച്ചു. പിന്നാലെ വിമര്‍ശനവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരും രംഗത്തെത്തി. ഫാഷിസത്തിനെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിലാണ് നാമെല്ലാവരും എന്ന് ഓര്‍മിപ്പിച്ച സത്താര്‍ പന്തല്ലൂര്‍, ഇക്കാര്യത്തില്‍ ആതിഥ്യ മര്യാദക്ക് പ്രസക്തിയില്ലെന്ന് വ്യക്തമാക്കി.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]