പൗരത്വ ബില്ലിനെതിരെ കോഡൂരില്‍ അത്യുജ്ജ്വല പ്രതിഷേധ റാലി

കോഡൂര്‍: പൗരത്വ നിയമ ഭേദഗതി ബില്ല് പിന്‍വലിക്കുക, പൗരത്വ രജിസ്ട്രേഷന് ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോഡൂരില്‍ അത്യുജ്ജ്വല പ്രതിഷേധ റാലി നടത്തി. ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോഡൂര്‍ പൗരസമിതിയാണ് റാലി സംഘടിപ്പിച്ചത്.
ചെമ്മങ്കടവ് മൈലാഞ്ചി ദര്‍ബാര്‍ പരിസരത്ത് നിന്നാരംഭിച്ച റാലി നൂറാടി റോസ് ലോഞ്ച് പരിസരത്ത് സമാപിച്ചു. റാലിക്ക് പഞ്ചായത്തംഗങ്ങള്‍, മത, രാഷ്ട്രീയ, സന്നദ്ധ, സംഘടനാ പ്രതിനിധികള്‍, മഹല്ല് ജമാഅത്ത്, ക്ഷേത്ര സംരംക്ഷണ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം കാലികറ്റ് സര്‍വകലാശാല ചരിത്രം വിഭാഗം പ്രൊഫസര്‍ ഡോ. കെ.എസ്. മാധവന് ഉദ്ഘടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി അധ്യക്ഷനായി.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. രമാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആസ്യ കുന്നത്ത്, എം.കെ. മുഹ്സിന്, പഞ്ചായത്തംഗങ്ങളായ കെ.എം. സുബൈര്‍, എം.ടി. ബഷീര്‍, സജ്നാമോള്‍ ആമിയന്‍, മുഹമ്മദലി കടമ്പോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.