മലപ്പുറത്തിന്റെ പാരമ്പര്യം മത സൗഹാര്‍ദത്തിന്റേത്; കെ.ടി ജലീല്‍

മലപ്പുറത്തിന്റെ പാരമ്പര്യം മത സൗഹാര്‍ദത്തിന്റേത്;  കെ.ടി ജലീല്‍

മലപ്പുറം: മത സൗഹാര്‍ദമാണ് മലപ്പുറത്തിന്റെ പാരമ്പര്യമെന്ന് മന്ത്രി കെ ടി ജലീല്‍. മലബാര്‍ കാര്‍ണിവല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മത- ജാതി വിഭാഗങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് നമ്മുടെ പാരമ്പര്യം. നമ്മെ ഭിന്നിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. മനുഷ്യര്‍ക്കിടയില്‍ ഒരുമ നിലനിര്‍ത്താന്‍ മലബാര്‍ കാര്‍ണിവല്‍ പോലുള്ള പരിപാടികള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ണിവിലിന്റെ ഭാഗമായി നടത്തിയ ട്രോള്‍, ഫോട്ടോഗ്രഫി മത്സരത്തില്‍ വിജയിച്ചവര്‍ക്ക് വേദിയില്‍ സമ്മാനം നല്‍കി. ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് അധ്യക്ഷത വഹിച്ചു. സിനിമാ താരം ഷൈന്‍ നിഗം, സംവിധയകന്‍ സാജിദ് യഹ്യ, നിര്‍മാതാവ് അമരാവതി രാധാകൃഷ്ണന്‍, ഗാന രചയിതാവ് സുഹൈല്‍ കോയ എന്നിവര്‍ മുഖ്യാതിഥികളായി. സൂര്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയരക്ടര്‍ നിധിന്‍ രാധാകൃഷ്ണന്‍, ഡി. റ്റി. പി. സി അംഗങ്ങളായ വി. പി. അനില്‍, അഡ്വ. കെ. മോഹന്‍ദാസ്, വിലാസിനി, സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!