ഭാവി തലമുറ ഫാസിസ്റ്റ് ശക്തികളെ തുടച്ചു നീക്കും: കുഞ്ഞാലികുട്ടി

മലപ്പുറം: വളര്‍ന്ന് വരുന്ന തലമുറ ഫാസിസ്റ്റ് ശക്തികളെ രാജ്യത്ത് നിന്ന് തുടച്ച് നീക്കുമെന്ന് പി കെ കുഞ്ഞാലികുട്ടി എം പി അഭിപ്രായപ്പെട്ടു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന കൗണ്‍സില്‍ ഉല്‍ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സംരക്ഷണത്തിന് വേണ്ടി യുവാക്കള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. പൗരന്മാര്ക്ക് നിര്‍ഭയത്തോടെ ജീവിക്കാനുള്ള അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യ തടങ്കലുകള്‍ രാജ്യത്തിന്
അപമാനം: വിസ്ഡം സ്റ്റുഡന്‍സ്
രാജ്യത്തെ പൗരന്മാരെ നിഷ്കരുണം അടിച്ചമര്‍ത്തുന്ന ഭരണാധികാരികള്‍ ഇന്ത്യക്ക് അപമാനമാണെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്ഗനൈസേഷന് സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. മാതൃകാ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ അകാരണമായി തടങ്കലില്‍ അടക്കുന്നത് ലജ്ജാകരമാണ്.പൗരത്വ ബില്ലിനെതിരെ കേരളത്തിന്റെ ഒന്നിച്ചുള്ള നീക്കങ്ങള്‍ അഭിനന്തനാര്ഹമാണെന്നും കൗണ്‍സില്‍ പ്രമേയം വ്യക്തമാക്കി.
വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന കൗണ്‍സില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു.വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന പ്രസിഡന്റ് എ.പി. മുനവര്‍ സ്വലാഹി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്, ഫൈസല്‍ മൗലവി, ഡോ. പി.പി. നസീഫ്, ഡോ.സി. മുഹാസ് , അഷ്ക്കര്‍ ഇബ്റാഹീം , കെ.പി മുഹമ്മദ് ശമീല്‍, കെ. നൂറുദ്ധീന്‍ അഹമ്മദ്, കെ.നിസാര്‍ സ്വലാഹി, വി.സെലു അബൂബക്കര്‍ , ഹര്‍ഷദ് അല്‍ ഹിക്കമി, ഇന്‍ഷാദ് സ്വലാഹി, ഹംസ മദീനി, സി മുഹമ്മദ് അജ്മല്‍ എന്നിവര്‍ സംസാരിച്ചു.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.