പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്തുകാരുടെ പ്രതിഷേധം സൈക്കിളിലേറി

പൊന്നാനി:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ സൈക്കിള്‍ റാലിയുമായി സൈക്കിള്‍ ക്ലബ്ബംഗങ്ങള്‍. അഞ്ചിടങ്ങളിലെ സൈക്കിള്‍ ടീമംഗങ്ങളാണ് പ്രതിഷേധത്തില്‍ പങ്കാളികളായത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകമാനം പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ സൈക്കിള്‍ ചവിട്ടിയാണ് സൈക്കിള്‍ ക്ലബ്ബംഗങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളായത്. പൊന്നാനി, തിരൂര്‍, ചങ്ങരംകുളം, എടപ്പാള്‍, വളാഞ്ചേരി എന്നിവിടങ്ങളിലെ സൈക്കിള്‍ ക്ലബ്ബുകളിലെ നൂറ്റി പത്തോളം അംഗങ്ങളാണ് സൈക്കിള്‍ റാലിയില്‍ പങ്കാളികളായത്.നോ സി.എ.എ, എന്‍.ആര്.സി എന്ന പ്ലക്കാര്‍ഡുകള്‍ ഘടിപ്പിച്ച സൈക്കിളിലാണ് 25 ഓളം കിലോമീറ്റര്‍ ദൂരം പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇവര്‍ സഞ്ചരിച്ചത്.കുറ്റിപ്പുറത്ത് നിന്നാരംഭിച്ച സംയുക്ത പ്രതിഷേധറാലി കുറ്റിപ്പുറം – പൊന്നാനി ദേശീയപാത വഴി പൊന്നാനി ഹാര്ബറിലെത്തുകയും തുടര്‍ന്ന് പൊന്നാനിയില്‍ നിന്നും എടപ്പാളിലെത്തുകയും ചെയ്തു. സൈക്കിള്‍ ക്ലബ്ബംഗങ്ങള്‍ക്ക് പൊന്നാനി ഹാര്‍ബറില്‍ സ്വീകരണം നല്കി.ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സൈക്കിള്‍ ക്ലബ്ബുകളുടെ കൂട്ടായ്മയും അണി ചേര്‍ന്നു വെന്ന് ടീമംഗങ്ങള്‍ പറഞ്ഞു.രാവിലെ ഏഴരയോടെ ആരംഭിച്ച സൈക്കിള്‍ റാലി പത്ത് മണിയോടെ എടപ്പാളില്‍ സമാപിച്ചു. സൈക്കിള്‍ റാലിക്ക് വി.രമേഷ്,സ്വരൂപ് തൃക്കാവ്,
നൗഫല്‍ പറവക്കല്‍,അഷറഫ്,നാസര്‍ കോട്ടണ്‍ സൂക്ക്,റനീസ്, വി.കെ.എംനൗഷാദ്,ഹഫ്സല്‍ കോലളമ്പ്,
നദീര്‍ മയ്യേരി,നൗഫല്‍ മണി എന്നിവര്‍ നേതൃത്വം നല്കി
RECENT NEWS

പോക്സോ കേസ് പ്രതികളെ നാടു വിടാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസ് പിടികൂടി
മലപ്പുറം: പത്ത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മപ്പുറം പോലീസ് പിടികൂടി. കോഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) [...]