പൗരത്വ നിയമം അറബിക്കടലില്‍ ഒഴുക്കി മലപ്പുറത്തുകാരുടെ പ്രതിഷേധം

പൗരത്വ നിയമം  അറബിക്കടലില്‍ ഒഴുക്കി  മലപ്പുറത്തുകാരുടെ  പ്രതിഷേധം

കൂട്ടായി: കൂട്ടായി മേഖല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പി അറബിക്കടലിലൊഴുക്കി പ്രതിഷേധിച്ചു. കൂട്ടായി ആശാന്‍പടിയില്‍ നിന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി നസറുള്ളയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടായി സുല്‍ത്താന്‍ ബീച്ചില് സംഗമിച്ചു. തുടര്‍ന്ന് പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പി കടലില്‍ ഒഴുക്കി. ഈ കരി നിയമം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അസ്തമയ സൂര്യനെ സാക്ഷിയാക്കി പ്രതിജ്ഞ എടുത്തു. പ്രതിഷേധ സംഗമം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി നസറുള്ള ഉദ്ഘാടനം ചെയ്തു. സലാം താണിക്കാട് അധ്യക്ഷത വഹിച്ചു. സലിം കൂട്ടായി, കളത്തില്‍ മുസ്തഫ, പി.സി. സക്കീര്‍, പി.വി. സലീം, സി.വി. മുനീര്‍, ടി. സിദ്ധീഖ്, അസിസ് തോടത്തു പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് ഇ. അലികുട്ടി, കെ.പി. കുഞ്ഞിമോന്‍, സി.പി. മുജീബ്, ആര്‍.പി. സലാം, പി. പി സലാം, ഉമ്മര്‍ പുളിക്കല്‍, ജാബിര്‍ ആശാന്‍പടി, മജീദ്, ഷാജി പാരീസ്, യൂസഫ് നേതൃത്വം നല്‍കി.

Sharing is caring!