ഉച്ചവെയിലിലും പതറാത്ത ചുവടുകളുമായി ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ യുവതയുടെ പടയണി

ഉച്ചവെയിലിലും പതറാത്ത ചുവടുകളുമായി ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ യുവതയുടെ പടയണി

തിരൂര്‍: ഉച്ചവെയിലിലും പതറാത്ത ചുവടുകളുമായി ഭിന്നിപ്പിന്റെ ശക്തികള്‍ക്കെതിരെ യുവതയുടെ പടയണി. നാടിന്റെ മോചനത്തിനായി പൊരുതിയവരെ ശ്വാസംമുട്ടിച്ചുകൊന്ന മണ്ണില്‍നിന്ന് ദേശീയ പ്രസ്ഥാനത്തിന്റെ അലകളൊടുങ്ങാത്ത കടപ്പുറത്തേയ്ക്ക്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ‘ഇന്ത്യ കീഴടങ്ങില്ല, നമ്മള്‍ നിശ്ശബ്ദരാവില്ല’മുദ്രാവാക്യമുയര്‍ത്തി തിരൂര്‍മുതല്‍ കോഴിക്കോട് വരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത്മാര്‍ച്ചിന് തുടക്കം.

മൂന്നുദിവസം നീളുന്ന യൂത്ത് മാര്‍ച്ചില്‍ യുവതികളടക്കം ആയിരങ്ങള്‍ അണിചേര്‍ന്നു. പാതയോരങ്ങളില്‍ കാത്തുനിന്നവര്‍ അഭിവാദ്യമേകി. തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത്&ിയുെ; ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് ശ്യാംപ്രസാദ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സെക്രട്ടറി എ എ ജോ. സെക്രട്ടറി കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു.ജില്ല സെക്രട്ടറി പി കെ മുബഷീര്‍, അഡ്വ ഷരീഫ്, പി ജിജി, പി കെ രഞ്ജിത്, പി മുനീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. പരപ്പനങ്ങാടി പുത്തന്‍പീടികയിലായിരുന്നു ആദ്യദിവസത്തെ സമാപനം.അബ്ദുള്‍വാഹിദ് അധ്യക്ഷനായി. കെ പി ജിസ്ന സ്വാഗതം പറഞ്ഞു.

ഞായറാഴ്ച രാവിലെ പരപ്പനങ്ങാടിയില്‍ തുടങ്ങി ചേളാരി, തേഞ്ഞിപ്പലം, രാമനാട്ടുകര എന്നിവിടങ്ങളിലൂടെ ഫറോക്ക് ചെറുവണ്ണൂരില്‍ സമാപിക്കും. തിങ്കളാഴ്ച ചെറുവണ്ണൂരില്‍ ആരംഭിച്ച് മഹാറാലിയായി പകല്‍ മൂന്നിന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സമാപനയോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

Sharing is caring!