കേരള നിയമസഭയുടെ മാതൃക പിന്തുടരാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭ്യര്‍ഥിക്കണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്

കേരള നിയമസഭയുടെ മാതൃക  പിന്തുടരാന്‍ കോണ്‍ഗ്രസ്  സര്‍ക്കാരുകളോട് കെപിസിസി  പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍  അഭ്യര്‍ഥിക്കണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്  പി എ മുഹമ്മദ് റിയാസ്

തിരൂര്‍: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട കേരള നിയമസഭയുടെ മാതൃക പിന്തുടരാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭ്യര്‍ഥിക്കണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.
മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനെതിരെ പൊരുതുന്ന പിണറായി സര്‍ക്കാരിനെയും ഇടതുപക്ഷത്തേയും ആക്രമിക്കാന്‍ മുല്ലപ്പള്ളി ചെലവഴിക്കുന്നതിന്റെ പത്തിലൊന്ന് സമയം മതിയാകുമതിന്. തിരൂരില്‍ ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിംലീഗ് ഈ സമരത്തിലെടുത്ത നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ആര്‍എസ്എസ് അനുകൂലികളായ ചില ലീഗ് നേതാക്കള്‍ സമരത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. മതരാഷ്ട്രവാദത്തെ എതിര്‍ക്കുന്ന, മതനിരപേക്ഷതയെ അനുകൂലിക്കുന്ന എല്ലാവരും ഈ പോരാട്ടത്തെ പിന്തുണക്കണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ ഭിന്നിപ്പിക്കാനാണ് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ശ്രമിക്കുന്നത്. ഭാരതത്തിന്റെ ഭരണഘടനയേയും മതനിരപേക്ഷ മൂല്യങ്ങളേയും അംഗീകരിക്കാത്ത ഇവര്‍ ആര്‍ എസ്എസിന്റെ അതേ ചിന്താഗതിയാണ്&ിയുെ; പുലര്‍ത്തുന്നത്. ആര്‍എസ്എസിനേപോലെ ഈ മതമൗലികവാദ സംഘടനകള്‍ക്കും വിദേശ അക്കൗണ്ടില്‍നിന്നാണ് ഫണ്ട് ലഭിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നടത്തുന്ന പ്രക്ഷോഭത്തെ മത വര്‍ഗീയതയുടെ വഴിയിലേക്ക് നീക്കാനാണ് ഇവരുടെ ശ്രമം. ഇതിനെ ചെറുത്തുതോല്‍പ്പിക്കണം.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായാണ് കേരള ഗവര്‍ണര്‍ നീങ്ങുന്നത്. ഗവര്‍ണറെ തടയാന്‍ ഡിവൈഎഫ്‌ഐ തീരുമാനിച്ചിട്ടില്ല. അദ്ദേഹത്തിന്റെ നിലപാടിനെതിരെ ശക്തമായ ആശയ പ്രചാരണം നടത്തുമെന്നും റിയാസ് പറഞ്ഞു.

Sharing is caring!