ഭരണകൂടത്തിന്റെയും പോലിസിന്റെയും അതിക്രമം അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാ യോഗം

കോഴിക്കോട്: ഉത്തര്‍പ്രദേശിലും ഇതരസംസ്ഥാനങ്ങളിലും പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ചവര്ക്കുനേരെയുള്ള ഭരണകൂടത്തിന്റെയും പോലിസിന്റെയും അതിക്രമം അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാ യോഗം. വിവേചനപരവും ഭരണഘടനാ വിരുദ്ധവുമായ നടപടികള്‍ക്കെതിരേ പ്രതികരിക്കാനും പ്രതിഷേധിക്കാനും ഓരോ ഇന്ത്യന്‍ പൗരനും അവകാശമുണ്ട്. എന്നാല്‍, പ്രതിഷേധക്കാരെ മാത്രമല്ല, വീടുകളിലിരിക്കുന്നവരെയും പാഠശാലകളിലുള്ള കൊച്ചുവിദ്യാര്ഥികളെപോലും ക്രൂരമായി പീഡിപ്പിക്കുകയും അക്രമിക്കുകയും ചെയ്യുന്നതിന്റെ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ ഒത്താശയോടെ പോലിസ് നടത്തുന്ന നരനായാട്ടുകള്‍ ഭീതിതവും ആശങ്കാജനകവുമാണ്. ഇതിനെതിരേ രാജ്യത്തെ മുഴുവന്‍ മതേതര ജനാധിപത്യവിശ്വാസികളുടെയും ശക്തമായ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാവേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെയുള്ള ഇത്തരം കിരാതമായ നടപടികളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സമസ്ത മുശാവറ യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.