കുറുവയിലെ വീടിന്റെ പൂട്ട്തകര്‍ത്ത് 20 പവന്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍

കുറുവയിലെ വീടിന്റെ പൂട്ട്തകര്‍ത്ത് 20 പവന്‍  മോഷ്ടിച്ച പ്രതി അറസ്റ്റില്‍

പെരിന്തല്‍മണ്ണ: കുറുവയില്‍ വീടിന്റെ പൂട്ട് തകര്‍ത്ത് 20 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കഴിഞ്ഞ പത്തൊമ്പതാം തീയതി കുറുവ വറ്റല്ലൂര്‍ സ്‌കൂള്‍പടിയിലെ കളത്തില്‍ തൊടി ഷബീറലിയുടെ വീട്ടില്‍ നിന്നും വീടിന്റെ പൂട്ടു തകര്‍ത്ത് രണ്ട് അലമാരകളില്‍ ആയി സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പെരിന്തല്‍മണ്ണ മുള്യാകുറിശ്ശി സ്വദേശി പന്തലാഞ്ചേരി ശിഹാബുദ്ദീന്‍ (42) ആണ് പിടിയിലായത്. വീട്ടുകാര്‍ രാത്രി ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിന് പോയപ്പോഴായിരുന്നു സംഭവം. എഎസ്പി രേഷ്മ രമേശ് ഐപിഎസിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു ജില്ലയിലെ സ്വര്‍ണ്ണം ഇടപാട് നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും വിവരമറിയിച്ച് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനിടയില്‍ മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ജൂലൈയില്‍ വഴിക്കടവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭവനഭേദനം നടത്തിയ കേസില്‍ റിമാന്‍ഡ് കഴിഞ്ഞ് ജയിലില്‍ നിന്ന് നിന്ന് ഇറങ്ങിയതാണ് പ്രതി.
പ്രതിയെ പെരിന്തല്‍മണ്ണ ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!