പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് പുതുവത്സരത്തില്‍ മലപ്പുറത്തെ വിദ്യാര്ഥികള്കോളജിലെത്തിയത് കറുപ്പ് വസ്ത്രം ധരിച്ച്

പെരിന്തല്‍മണ്ണ: പൗരത്വ നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട്, പുതുവത്സരാഘോഷങ്ങള്‍ക്ക് അവധി നല്കി, വേറിട്ട പ്രതിഷേധവുമായി പൂപ്പലം എം.എസ്.ടി.എം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍.
മതനിരപേക്ഷ ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന പ്രതിജ്ഞയോടെ,കറുപ്പ് വസ്ത്രം ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ കാമ്പസിലെത്തിയത്. വിവിധ മുദ്രാവാക്യങ്ങള്‍ ആലേഖനം ചെയ്ത ഹൈഡ്രജന്‍ ബലൂണ്‍ ആകാശത്തേക്ക് ഉയര്‍ത്തി വന്‍ പ്രതിഷേധ പരിപാടികളാണ് നടന്നത്.
രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍, ഫാഷിസ്റ്റ് സര്‍ക്കാറിനെ വിദ്യാര്‍ത്ഥിത്വം അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് കാമ്പസില്‍ നടന്നത്.
പരിപാടികള്‍ക്ക് കോളേജ് യൂണിയന് ചെയര്മാന് കെ.പി. ആസിഫ് അലി, യു.യു.സി റഈസ് കക്കൂത്ത്, ജന. സെക്രട്ടറി നബീല്‍, ശബീബ് പൂപ്പലം, അസ്ലം എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS

പോക്സോ കേസ് പ്രതികളെ നാടു വിടാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസ് പിടികൂടി
മലപ്പുറം: പത്ത് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മപ്പുറം പോലീസ് പിടികൂടി. കോഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ് (38), ഷാജി (35), മുഹമ്മദ് അലി (32), അബൂബക്കർ (64) [...]