കോഡൂര്‍ താണിക്കലില്‍ മണിക്കൂറുകള്‍ക്കിടെ സഹോദരങ്ങള്‍ മരിച്ചു

കോഡൂര്‍  താണിക്കലില്‍ മണിക്കൂറുകള്‍ക്കിടെ  സഹോദരങ്ങള്‍ മരിച്ചു

കോഡൂര്‍: സഹോദരന്റെ മരണവിവരമറിഞ്ഞ് അരമണിക്കൂറിനുള്ളില്‍ സഹോദരിയും മരിച്ചു. താണിക്കല്‍ തൊടുവാഞ്ചിരി കുഞ്ഞാപ്പു (78), സഹോദരി യശോദ (70) എന്നിവരാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുഞ്ഞാപ്പു ചൊവ്വാഴ്ച രാത്രി എട്ടരയോടെ മരിച്ചു. സ്തനാര്‍ബുദ ശസ്ത്രക്രിയക്കുശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന യശോദ കുഞ്ഞാപ്പുവിന്റെ മരണവിവരമറിഞ്ഞ് അരമണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു. ഇരുവരുടെയും സംസ്‌കാരം ബുധനാഴ്ച പകല്‍ 11ന് വീട്ടുവളപ്പില്‍. കുഞ്ഞാപ്പുവിന്റെ ഭാര്യ: പരേതയായ മീനാക്ഷി. മക്കള്‍: സുലോചന, സുനിത, സുജാത, സുരേഷ്. മരുമക്കള്‍: രമേശന്‍, സജിത, സത്യന്‍, പരേതനായ നാരായണന്‍ (ഉണ്ണി). യശോദ അവിവാഹിതയാണ്. മറ്റ് സഹോദരങ്ങള്‍: തങ്ക, ശാരദ, സരോജിനി, പങ്കജം, പരേതരായ നാരായണന്‍, ഭാസ്‌കരന്‍.

Sharing is caring!