ചെറുമുക്കില്‍ കാഴ്ചക്കാരെ ആകര്‍ഷിച്ച് വയലില്‍ ആമ്പല്‍ പൂക്കള്‍

ചെറുമുക്കില്‍ കാഴ്ചക്കാരെ ആകര്‍ഷിച്ച്  വയലില്‍ ആമ്പല്‍ പൂക്കള്‍

തിരൂരങ്ങാടി: കാഴ്ചക്കാരെ ആകര്‍ഷിച്ച് വയലില്‍ ആമ്പല്‍ പൂക്കള്‍. ചെറുമുക്കിലെ വയലിലാണ് നിറയെ ആമ്പലുകള്‍ വിരിഞ്ഞു നില്‍ക്കുന്നത്. കൗതുകക്കാഴ്ച കാണാന്‍ പരിസര പ്രദേശങ്ങളില്‍ നിന്നുള്ളവരെല്ലാം വയലോരത്തെത്തുന്നുണ്ട്. ചുവന്ന നിറമുള്ള ആമ്പലുകളാണ് ഇപ്പോള്‍ വയലില്‍ അധികവും. നേരത്തേ ഇവിടെ വെള്ള നിറത്തിലുള്ള ആമ്പലുകളാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് ആമ്പലുകള്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ട്. കാഴ്ച കാണാനെത്തുന്ന പലരും ആമ്പലുകളും വിത്തും പറിച്ചുകൊണ്ടു പോകുന്നുണ്ട്.

Sharing is caring!