പോലീസുകാരനെ മര്‍ദിച്ച തിരൂര്‍ സ്വദേശി അറസ്റ്റില്‍

പോലീസുകാരനെ  മര്‍ദിച്ച തിരൂര്‍  സ്വദേശി അറസ്റ്റില്‍

വളാഞ്ചേരി: പോലീസുകാരനെ അടിച്ചു പരിക്കേല്‍പ്പിച്ചയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ കാട്ടേകുളങ്ങര മുജീബ് റഹ്മാന്‍ (38)നെയാണ് വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ.ടി.മനോഹരന്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വൈകീട്ട് കോഴിക്കോട് തൃശൂര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്സില്‍ വെച്ചാണ് വളാഞ്ചേരി പോലീസ് സേ്റ്റഷനിലെ പോലീസുകാരനായ എ.വി.സുബീഷിനെയാണ് പ്രതി മര്‍ദ്ദിച്ചത്. കോഴിക്കോട്, തൃശൂര്‍ റൂട്ടില്‍ തിരക്കേറിയ ബസ്സുകളില്‍ പോക്കറ്റടിയും മറ്റു പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിനും മറ്റുമായി നിയോഗിച്ച പോലീസുകാരനെയാണ് പോക്കറ്റടി കേസുകളില്‍ മുമ്പ് ഉള്‍പ്പെട്ട പ്രതി മര്‍ദ്ദിച്ചത്. അന്വേഷണ സംഘത്തില്‍ എ.എസ്.ഐമാരായ ജി.അനില്‍ കുമാര്‍, ടി.ശിവകുമാര്‍, സീനിയര്‍ സി.പി.ഒ.എം.ജെറീഷ്, എം.പി.ശങ്കരനാരായണന്‍, പി.ജയകൃഷ്ണന്‍ എന്നിവരുമുണ്ടായിരുന്നു

Sharing is caring!