ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പീക്കര്‍
തേഞ്ഞിപ്പലം: പൗരത്വഭേദഗതി നിയമത്തില്‍ സംവാദത്തിന് ക്ഷണിക്കുന്ന കേരള ഗവര്‍ണര്‍ രാജ്യത്തിന്റെ മതേതര ഭരണ ഘടനാ ഉള്ളടക്കവും മൂല്യങ്ങളും അറിഞ്ഞിരിക്കണമെന്ന് കേരള നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. വൈവിധ്യങ്ങളും ബഹുസ്വരതയിലും സമ്പന്നമായ ഇന്ത്യ ഏതാനും ആളുകള്‍ക്ക് മാത്രം തീരുമാനിക്കാവുന്ന അത്ര ചെറുതല്ലെന്ന് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇപ്പോള്‍ ബോധ്യമായി കാണും എന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഭരണഘടനയുടെ പതിനാലും പതിനഞ്ചും എണ്ണി പറഞ്ഞു വിശദീകരിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എം എസ് എം സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]