മലപ്പുറം ടൗണിനെ പ്രകമ്പനം കൊള്ളിച്ച് ആയിരങ്ങള്‍ പങ്കെടുത്ത പൗരത്വ സംരക്ഷണ റാലി

മലപ്പുറം: ജില്ലാ ആസ്ഥാന നഗരിയെ പ്രകമ്പനം കൊള്ളിച്ച് ആയിരങ്ങള്‍ പങ്കെടുത്ത പൗരത്വ സംരക്ഷണ റാലി. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന കേന്ദ്ര കരിനിയമം പിന്‍വലിക്കണമെന്നാവശ്യപെട്ട് മലപ്പുറം പൗരാവലി സംഘടിപ്പിച്ച മഹാറാലി കലക്ടറുടെ ബംഗ്ലാവ് പരിസരത്ത് നിന്നാരംഭിച്ച് രണ്ട് കിലോമീറ്റര്‍ താണ്ടി സുന്നി മഹല്‍ പരിസരത്ത് സമാപിച്ചു. ജാതി, മത വ്യത്യാസമില്ലാതെ മലപ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും ആയിരങ്ങള്‍ റോഡ് നിറഞ്ഞൊഴുകി.
പി ഉബൈദുല്ല എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എപി ഉണ്ണികൃഷ്ണന്, മലപ്പുറം ഖാസി.ഒപിഎം മുത്തുക്കയ തങ്ങള്‍, പി എ മജീദ്, യൂസുഫ് കൊന്നോല , പി കെ ലത്തീഫ് ഫൈസി,നൗഷാദ് കളപ്പാടന്‍, വി മുസ്തഫ, കെ പി ഇസ്മായില്‍, തറയില്‍ അബു,സി എച്ച് ബഷീര്‍, മുജീബ് വടക്കേ മണ്ണ, തറയില്‍ മലിക്, അഡ്വ. സാദിഖ് നടുത്തൊടി, എന്‍ കെ സദറുദീന്‍.. ഉപ്പൂടന്‍ ഷൗക്കത്ത്, കിളിയമണ്ണില്‍ ഫസല്‍, മുഹമ്മദ് പുഴക്കത്തൊടി, ഷാമില്‍, തറയില്‍ അബ്ബാസ്, തറയില്‍ സമീര്‍,നേതൃത്വം നല്കി.
സമാപന ചടങ്ങില്‍ സംഘാടക സമിതി ചെയര്മാന് കിളിയമണ്ണില്‍ അജ്മല്‍ അധ്യക്ഷത വഹിച്ചു.
പി ഉബൈദുളള എം എല്‍ എ, ഒ പി എം മുത്തുക്കോയ തങ്ങള്‍, സിയാഉദ്ദീന്‍ ഫൈസി,പരി ഉസ്മാന് പ്രസംഗിച്ചു.
പി സി വേലായുധന് ക്കുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നൗഷാദ് മണ്ണിശ്ശേരി സ്വാഗതവും ഹാരിസ് ആമിയന്‍ നന്ദിയും പറഞ്ഞു.
RECENT NEWS

ഹണിട്രാപ്പിൽ യുവതിയടക്കം മൂന്ന് പേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു
പെരിന്തൽമണ്ണ: അറുപത്തഞ്ചുകാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന കേസിൽ യുവതിയടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറുപേർക്ക് എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശിനി പൂതൻകോടൻ വീട്ടിൽ ഷബാന (37 ), ആലിപ്പറമ്പ് [...]