ആയുര്‍വേദ ആചാര്യന് വൈദ്യരത്നം പി എസ് വാരിയരുടെ 150-ാം ജന്മവാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കും
മലപ്പുറം: ആയുര്‍വേദ ആചാര്യന് വൈദ്യരത്നം പി എസ് വാരിയരുടെ 150-ാം ജന്മവാര്‍ഷികം കേരള സാഹിത്യ അക്കാദമി സഹകരണത്തോടെ പുരോഗമനകലാ സാഹിത്യസംഘവും ആര്യവൈദ്യശാലാ വര്‍ക്കേഴ്സ് ഫെഡറേഷനും സംയുക്തമായി വിവിധ പരിപാടികളോടെ ആഘോഷിക്കും.
ആയുര്വേദത്തിനുപുറമെ കലാസാഹിത്യം, മാധ്യമ പ്രവര്‍ത്തനം, നാടകം, കഥകളി തുടങ്ങിയ മേഖലകള്കൂടാതെ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും ക്ഷേത്ര പ്രവേശനമടക്കമുള്ള നവോത്ഥാന പരിശ്രമങ്ങള്‍ക്കും നേതൃത്വംവഹിച്ച പി എസ് വാരിയരുടെ സ്മരണാര്‍ഥം നാടിന്റെ ജനകീയ ആഘോഷമായിട്ടാണ് കോട്ടക്കലില്‍ പരിപാടികള്‍ നടത്തുന്നത്. ജനുവരി 11ന് കോട്ടക്കല്‍ ഗവ. രാജാസ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് ജി എസ് പ്രദീപ് ഉദ്ഘാടനംചെയ്യും.&ിയുെ; സെമിനാറുകള്‍, പ്രദര്‍ശനം തുടങ്ങിയവ നടക്കും. ആറിന് കോട്ടക്കല്‍ ദേശം ചരിത്രം – സംസ്കാരം എന്ന വിഷയത്തില്‍ മെഗാക്വിസ് മത്സരം നടത്തും.ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കുടുബശ്രീ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമെന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒരുവിഭാഗത്തില്‍ ഒരു സ്ഥാപനത്തില്‍നിന്ന് രണ്ട് പേര് അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. കുടുബശ്രീ വിഭാഗത്തില്‍ ഒരു യൂണിറ്റില്‍നിന്ന് രണ്ട് സ്ത്രീകള്‍ക്ക് പങ്കെടുക്കാം. കുടുബശ്രീ അംഗങ്ങളാവണമെന്നില്ല. മത്സരാര്‍ഥികള്‍ രജിസ്റ്റര്‍ചെയ്യണം. ഫോണ്‍: 9895783804, 7736176921.
RECENT NEWS
സുരേഷ്ഗോപിയുടെ അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
മലപ്പുറം: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ്ഗോപി തുടരുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂണിയന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. കെ.യു.ഡബ്ല്യൂ.ജെ [...]