മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍

മുസ്ലിം സമുദായത്തിനെതിരെ  വിദ്വേഷ പ്രചരണവുമായി മുന്‍  ഡി.ജി.പി ടി.പി സെന്‍കുമാര്‍

കോഴിക്കോട്: മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. അമുസ്ലിമുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരും, അമുസ്ലിം പെണ്‍കുട്ടികളെ ഏതുവിധേനയും മതം മാറ്റുന്ന ലൗ ജിഹാദികകളും എങ്ങനെ ഹിന്ദുവിന്റെ മിത്രമാകുമെന്നാണ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ അദ്ദേഹം ചോദിക്കുന്നത്. ഈ വിഷം ചീറ്റലിന് സോഷ്യല്‍ മീഡിയയില്‍ ഉരുളക്ക് ഉപ്പേരിപോലെയുള്ള മറുപടികളും നിറഞ്ഞിട്ടുണ്ട്.

‘അല്‍ താക്കിയ’ നടത്തി സംസ്ഥാനവും രാജ്യവും ഇസ്ലാമിക് സ്റ്റേറ്റ് ആക്കാന്‍ നടക്കുന്ന മുസ്ലിം എങ്ങനെ ഹിന്ദുവിന്റെ മിത്രമാകുമെന്നും
തുല്യമായ രീതിയില്‍ പൊതുധനം കൊടുക്കാത്ത മുസ്ലിം നേതാക്കള്‍ എങ്ങനെ മിത്രങ്ങളാകുമെന്നും പാകിസ്താനിലെ ഹിന്ദുവിന്റെ പീഡനം, കശ്മീരിലെ പണ്ഡിറ്റിന്റെ പീഡനം, ഇതിലൊന്നിലും ദുഃഖിക്കാത്ത മുസ്ലിം എങ്ങനെ മിത്രമാകുമെന്നും സെന്‍കുമാര്‍ കുറിപ്പില്‍ പ്രകോപനത്തോടെ ചോദിക്കുന്നുണ്ട്.
1921 ആവര്‍ത്തിക്കുമെന്ന് പറയുന്ന മുസ്ലിം എങ്ങനെ മിത്രമാകുമെന്നും ന്യൂട്ടന്റെ മൂന്നാം നിയമം ഓര്‍മയുണ്ടാകണമെന്ന ഭീഷണിയും സെന്‍കുമാര്‍ പോസ്റ്റില്‍ ഉയര്‍ത്തുന്നുണ്ട്.

ഫേസ് ബുക്ക് കുറിപ്പ്

നല്ല മുസ്ലിം എല്ലാവരുടെയും ബെസ്റ്റ് മിത്രം.
‘അല്‍ താക്കിയ’ നടത്തി സംസ്ഥാനവും രാജ്യവും ഇസ്ലാമിക് സ്റ്റേറ്റ് ആക്കാന്‍ നടക്കുന്ന മുസ്ലിം,
തുല്യമായ രീതിയില്‍ പൊതുധനം കൊടുക്കാത്ത മുസ്ലിം നേതാക്കള്‍ എങ്ങനെ മിത്രങ്ങളാകും..?
പാകിസ്താനിലെ ഹിന്ദുവിന്റെ പീഡനം, കശ്മീരിലെ പണ്ഡിറ്റിന്റെ പീഡനം, ഇതിലൊന്നിലും ദുഃഖിക്കാത്ത മുസ്ലിം എങ്ങനെ
മിത്രമാകും?
1921 ആവര്‍ത്തിക്കുമെന്ന് പറയുന്ന മുസ്ലിം എങ്ങനെ മിത്രമാകും?
അമുസ്ലിമുകളെ ഇല്ലാതാക്കാന്‍, അമുസ്ലിം പെണ്‍കുട്ടികളെ ഏതുവിധേനയും മതം മാറ്റാന്‍ നടക്കുന്ന മുസ്ലിം എങ്ങനെ മിത്രമാകും?
നല്ല കാര്യം ചെയുന്ന, മാതൃകകളായുള്ള മുസ്ലിമുകള്‍ ഉണ്ട്. ഉദാ. പത്തനംതിട്ട ജുമാമസ്ജിദിലെ മുഹമ്മദ് അലി. ഒരു ഹിന്ദു
സ്വാമിജിക്കു തുല്യനായി ഞാന്‍ കാണുന്നു. ഇഷ്ടപ്പെടുന്നു.
നല്ല മുസ്ലിമിനോട് എനിക്ക് ഒരു എതിര്‍പ്പുമില്ല.
ഇതുപോലെ നിരവധി മുസ്ലിം സുഹൃത്തുക്കള്‍ ഇപ്പോഴും ഉണ്ട്. അവരൊന്നും ഇസ്ലാമിക് രാജ്യം ഉണ്ടാക്കാനും ലവ് ജിഹാദ് നടത്താന്‍ പോകുന്നവരുമല്ല. രാഷ്ട്ര സ്നേഹികള്‍. നൂറ്റണ്ടുകളായി ഈ നാട്ടില്‍ താമസിച്ചു, ഈ നാടിന്റെ ഭാഗമായവര്‍.
എന്നെ പോലുള്ളവര്‍ ഇന്നത്തെ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കാരണം
ഇന്ത്യയില്‍ പോലും ഞങ്ങള്‍ കാണുന്ന അനീതിയാണ്! വോട്ട് ബാങ്ക് രാഷ്ട്രീയമാണ്..!
മാക്രി മാധ്യമങ്ങളാണ് ..

Sharing is caring!