പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി: പൊന്നാനികുണ്ടുകടവ് പുഴയില്‍ നീന്താനിറങ്ങി കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി.കോസ്റ്റല്‍ പോലീസും , ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലാണ് പുഴയില്‍ മുങ്ങിത്താഴ്ന്ന അതേ സ്ഥലത്ത് തന്നെ മൃതദേഹം കണ്ടെത്തിയത്.
.പൊന്നാനി വളവ്റോഡ് സ്വദേശികളായ മൂന്നു കുട്ടികള്‍ ഞായറാഴ്ച പുഴയില്‍ നീന്താനിറങ്ങുകയായിരുന്നു. അതിലെ രണ്ടു കുട്ടികള്‍ കരയിലേക്ക് തന്നെ തിരിച്ച് കയറുകയും ചെയ്തെങ്കിലും പൊന്നാനി വളവ് റോഡ് സ്വദേശിയായ അന്സിഫ്(15) നെ കാണാതാവുകയായിരുന്നു.ഞായറാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.പൊന്നാനി ഫയര്‍ഫോഴ്സും പെരുമ്പടപ്പ് പൊന്നാനി പോലീസും നാട്ടുകാരും ചേര്‍ന്ന് കാണാതായ അന്സിഫിന് വേണ്ടിയുള്ള തിരച്ചില്‍ പാതിരാത്രിവരെ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് തിരച്ചില്‍ മതിയാക്കി തിങ്കളാഴ്ചരാവിലെ തിരച്ചില്‍ തുടര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.പുഴ മുറിച്ചുകടക്കുനതിനിടെ കൈകാലുകള്‍ കുഴഞ്ഞ് ആഴത്തിലേക്ക് താഴ്ന്നുപോയതാണ് മരണകാരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഖബറടക്കി മാതാവ്: ആയിഷ.വര്‍ഷങ്ങള്‍ക്കുമുമ്പ് അന്സിഫിന്റെ സഹോദരന് അഫീഫ് നാലു വര്‍ഷം മുമ്പ് ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. അര്‍ഷാദാണ് മറ്റൊരു സഹോദരന്. മാറഞ്ചേരി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അന്സിഫ്
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.