ഇന്ത്യ മരിക്കരുത് നമുക്ക് ജീവിക്കണം” സമസ്ത ഇസ്ലാമിക് സെന്റര്‍ ദമാം പ്രതിഷേധ സംഗമം നടത്തി

ഇന്ത്യ മരിക്കരുത് നമുക്ക് ജീവിക്കണം”  സമസ്ത ഇസ്ലാമിക് സെന്റര്‍  ദമാം പ്രതിഷേധ സംഗമം നടത്തി

ദമാം: സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി സഊദിയിലുടനീളം മുപ്പത് സെന്ററുകളില്‍ നടത്തുന്ന പ്രതിഷേധ സമ്മേളനങ്ങളുടെ ഭാഗമായി സമസ്ത ഇസ്ലാമിക് സെന്റര്‍ ദമാം കമ്മിറ്റി ”പൗരത്വ സംരക്ഷണ സംഗമം” സംഘടിപ്പിച്ചു. ദമാം പാരഗണ്‍ ഹോട്ടലില്‍ വെച്ച് നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യ ഇത്രയും കാലം മറ്റു ജന സമൂഹങ്ങള്‍ക്കിടയില്‍ തല ഉയര്‍ത്തിനിന്നത് അതിന്റെ മഹത്തായ ഭരണഘടനയുടെയും മതേതര മൂല്യങ്ങളുടേയും പേരിലാണെന്നും ഇന്ത്യയെന്ന മഹത്തായ രാജ്യത്തെ പിറകോട്ടടിക്കുന്ന മതം നോക്കിയുള്ള പൗരത്വ നിര്‍ണ്ണയം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തെ ഏത് വിധേനയും ചെറുക്കാന്‍ സമസ്ത മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
;സകരിയ ഫൈസി പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തി. ദേശീയ വൈസ് പ്രസിഡന്റ് ബഷീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് ഖാദര്‍ ചെങ്കള (കെ എം സി സി), ബിജു കല്ലു മല (ഒ ഐ സി സി), സൈനുദ്ദീന്‍ (നവോദയ), ഷാജി മതിലകം (നവയുഗം), അശ്റഫ് ആളത്ത് (ദമാം മീഡിയ ഫോറം ) പി ടി അലവി (ജീവന്‍ ടി.വി), സഊദി നാഷണല്‍ കമ്മറ്റി വര്‍ക്കിങ്ങ് ;സെക്രട്ടറി അറക്കല്‍ അബ്ദുറഹ്മാന്‍ മൗലവി, ഫവാസ് ഹുദവി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Sharing is caring!