പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ കേരളത്തിന് അധികാരമുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ കേരളത്തിന്  അധികാരമുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

കൊച്ചി: ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ അത് നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറല്‍ സംവിധാനം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നുണ്ടെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കൊച്ചിയില്‍ പറഞ്ഞു.

കേരളത്തിനു പുറമെ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞു രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ ബി.ജെ.പി റാലിയില്‍ പങ്കെടുത്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ലംഘനം നടത്താന്‍ ആരും ശ്രമിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ നടപ്പാക്കാതിരിക്കാന്‍ അധികാരമില്ലെന്നും അദേഹം പറഞ്ഞിരുന്നു

Sharing is caring!