ഡല്ഹിയില് എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതില് പ്രതിഷേധിച്ച് മലപ്പുറത്ത് പ്രകടനവുംസംഗമവും നടത്തി

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതരെ സമരം ചെയ്ത യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര് ഗഫാര്, ജനറല് സെക്രട്ടറി സി.കെ സുബൈര്, എം.എസ്.എഫ് ദേശിയ പ്രസിഡന്റ് ടി.പി. അഷറഫലി എന്നിവരെ പോലീസ് അറസറ്റ് ചെയ്തതില് പ്രതിഷേധിച്ച് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് മലപ്പുറത്ത് പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. ഈ കരി നിയമത്തിനെതിരെ ക്യാമ്പസുകളില് നിന്ന് തുടക്കം കുറിച്ച പോരാട്ടം തെരുവുകളില് പോലീസിനെ വെച്ച് നേരിടാനാണ് ഭാവമെങ്കില് വരും ദിവസങ്ങളില് പ്രക്ഷോഭങ്ങള്ക്ക് നേതൃത്വം കൊടുക്കുമെന്ന് സംഗമത്തിലൂടെ ആവശ്യപ്പെട്ടു. സംഗമം ജില്ലാ പ്രസിഡന്റ് റിയാസ് പുല്പ്പറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല് സെക്രട്ടറി കബീര് മുതുപറമ്പ് അധ്യക്ഷത വഹിച്ചു. പി.എ. ജവാദ്, വി.എ. വഹാബ്, ഫവാസ് പനയത്തില്, അഡ്വ. ഖമറുസ്സമാന് മൂര്ഖത്ത്, കെ.എം. ഇസ്മയില്, ടി.പി. നബില്, അഡ്വ. നിഷാദ്, ഫാരിസ് പുക്കോട്ടൂര്, ഷിബി മക്കരപറമ്പ്, സജീര് കളപ്പാടന്, നവാഫ് കള്ളിയത്ത്, സല്മാന് കടമ്പോട്ട്, നസീഫ് ഷേര്ഷ്, നിസാം കെചേളാരി എന്നിവര് നേതൃത്വം നല്കി.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.