ജനകീയ ഹര്‍ത്താലില്‍ കള്ള കേസ് ചുമത്തി ജയിലിലടച്ച വിദ്യാര്‍ത്ഥി നേതാക്കളെ നിരുപാധികം വിട്ടയക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

ജനകീയ ഹര്‍ത്താലില്‍ കള്ള കേസ് ചുമത്തി ജയിലിലടച്ച  വിദ്യാര്‍ത്ഥി നേതാക്കളെ  നിരുപാധികം വിട്ടയക്കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലപ്പുറം : പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന ജനകീയ ഹര്‍ത്താലില്‍ ജനാധിപത്യപരമായി പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ കള്ളകേസ് ചുമത്തി ജയിലിലടച്ച നടപടി പിന്‍വലിച്ച് മുഴുവന്‍ പ്രവര്‍ത്തകരേയും നിരുപാധികം വിട്ടയക്കണം എന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു ദിവസമായി വിദ്യാര്‍ത്ഥികളായ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പൊന്നാനി സബ് ജയിലില്‍ തടവില്‍ കഴിയുകയാണ്.
രാജ്യവ്യാപകമായി എന്‍.ആര്‍.സി, സി.എ.എ വിഷയത്തില്‍ നടക്കുന്ന സമരങ്ങളോട് ഐക്യപ്പെടുന്നു ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ ഈ വിഷയത്തില്‍ നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്നത് ഇരട്ടത്താപ്പും അപഹാസ്യവുമാണ്.
തങ്ങളുടെ കര്‍തൃത്വത്തിലും അനുമതിയിലും മാത്രമേ കേരളത്തില്‍ ജനകീയ സമരങ്ങള്‍ പാടുള്ളൂവെന്ന ഇടതുപക്ഷ ധാര്‍ഷ്ട്യമാണ് സംയുക്ത ഹര്‍ത്താലിനെ പോലീസ് സംവിധാനങ്ങളുപയോഗിച്ച് അടിച്ചമര്‍ത്തുന്നതിലേക്കും അന്യായ അറസ്റ്റുകളിലേക്കും വഴി വെച്ചത്.
കേരളാ പോലീസ് നിയന്ത്രണം ആര്‍ക്കാണെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ അന്യായമായി തുറുങ്കിലടക്കുന്നതും കള്ളക്കേസു ചാര്‍ത്തി ജാമ്യം നിഷേധിക്കുന്നതും ആരുടെ അജണ്ടയാണെന്നും പിണറായി വിജയന്‍ വെളിപ്പെടുത്തണമെന്നും ഫ്രറ്റേര്‍ണിറ്റി ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സനല്‍ കുമാര്‍, ഫയാസ് ഹബീബ്, ശരീഫ്, ഹാദി ഹസ്സന്‍, സുമയ്യ എന്നിവര്‍ സംസാരിച്ചു.

Sharing is caring!