ആര്.എസ്.എസ് ഗൂഡാലോചന ചെറുത്ത് തോല്‍പ്പിക്കും: അനില്‍കുമാര്‍ എം.എല്‍.എ

ആനക്കയം:ഇന്ത്യയുടെ മതേതരത്വം തകര്‍ത്ത് മത രാഷ്ട്രമാക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് പൗരത്വ ഭേദഗതി ബില്ല് മതം പൗരത്വത്തിന് മാനദണ്ഡമാക്കുന്നത് രാജ്യത്തിന് നാണക്കേടാണെന്നും നാളെ സവര്‍ക്കറെ രാഷ്ട്രപിതാവാക്കിയും ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കാമെന്നും ഇതിനെ അംഗീകരിക്കുവാന്‍ ഒരു മതേതര വിശ്വാസിക്കും സാധിക്കുകയില്ലന്നും ബി ജെ പി നിലപാട് മാറ്റുന്നത് വരെ കോണ്‍ഗ്രസ് ശക്തമായി പ്രക്ഷോഭരംഗത്ത് തന്നെയുണ്ടാവും എ .പി അനില്‍കുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു
ആനക്കയം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പന്തല്ലൂരില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച റാലിയും പ്രതിഷേധ സംഗമവും ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് മുജീബ് ആനക്കയം അധ്യക്ഷം വഹിച്ചു . പി ഇഫ്തിക്കാറുദ്ധീന്‍ മുഖ്യപ്രഭാഷണം നടത്തി. എം.പി സലിം ഹാജി, കെ.വി ഇസ്ഹാഖ് , ടി സുഭാഷിണി , ടി ജോജോ മാത്യു , മനോജ് അധികാരത്ത്, കെ.കെ ഇസ്ഹാഖ് ഹാജി , കെ അബ്ദുറഹിമാന് , സി.കെ ഹമീദ് , കെ.വിജയ കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ ടി അബ്ബാസ് സ്വാഗതവും എ.ടി രാജന് നന്ദിയും പറഞ്ഞു.
പ്രതിഷേധറാലിക്ക് ഐ.പി കുട്ടന്, സി.എം ഷഹീര്‍, ഹാഷിദ് ആനക്കയം, എ.പി അബ്ദുറഹിമാന്, കെ.കെ ജാഫര്‍, എം മനാഫ്, വി.പി കൃഷ്ണന്, കെ.കെ ഫൈസല്‍, അന്‍വര്‍ ചിറ്റത്തുപാറ, കെ.വി ഇക്ബാല്‍, പി ഷിഹാബ്, കെ.കെ കോയാമു, തുടങ്ങിയവര്‍ നേതൃത്വം നല്കി.
RECENT NEWS

ഇന്ത്യൻ റിസേർവ് ബറ്റാലിയൻ സ്പെഷ്യൽ കമന്റോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു
നിലമ്പൂർ: ഇന്ത്യൻ റിസേർവ് ബറ്റാലിയൻ സ്പെഷ്യൽ കമന്റോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു. ആന്റി മാവോസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമന്റോ തിരുവനന്തപുരം സ്വദേശി റാസിയാണ് (33) മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ സഹപ്രവർത്തകരോടൊപ്പം നിലമ്പൂർ എം എസ് പി [...]