മംഗളൂരില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനു പിന്നില്‍ ഫേക് വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പേരുകേട്ട ഇംഗ്ലിഷ് ചാനല്‍

മംഗളൂരില്‍ മലയാളി  മാധ്യമപ്രവര്‍ത്തകരെ  കസ്റ്റഡിയിലെടുത്തതിനു പിന്നില്‍ ഫേക് വാര്‍ത്തകള്‍  സൃഷ്ടിക്കുന്ന പേരുകേട്ട  ഇംഗ്ലിഷ് ചാനല്‍

മലപ്പുറം: മംഗളൂരില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനു പിന്നില്‍ മംഗലാപുരത്ത് ഫേക് വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പേരുകേട്ട ഇംഗ്ലിഷ് ചാനലെന്ന് ആരോപണം. ഈ കേരളത്തില്‍ നിന്നുള്ള അന്‍പത് വ്യാജമാധ്യമ പ്രവര്‍ത്തകള്‍ മംഗളൂരില്‍ അറസ്റ്റിലായെന്നായിരുന്നു ഇവര്‍ ഇന്നു രാവിലെ പുറത്തുവിട്ട വാര്‍ത്ത. ഇതിനെതുടര്‍ന്ന് കേരളത്തിലെ സംഘ് പരിവാര്‍ നേതൃത്വത്തിലുള്ള ചാനലും വാര്‍ത്ത കോപ്പിയടിച്ചു. തുടര്‍ന്നു ഇതു സംബന്ധിച്ച് ചര്‍ച്ചകളും സംഘ് പരിവാരം തുടങ്ങി. എന്നാല്‍ വാര്‍ത്തകള്‍ക്കെതിരേ കേരളം ഒറ്റക്കെട്ടായപ്പോള്‍ വാര്‍ത്ത പിന്‍വലിച്ച് കണ്ടം വഴി ഓടുകയായിരുന്നു രണ്ടു ചാനലുകളും.
ഇതു സംബന്ധിച്ച് സംഘാ പരിവാര്‍ നേതാക്കളുടെ വിഷം തീണ്ടിയ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

നിങ്ങളുടെ മാധ്യമത്തിന് എന്ത് ക്രെഡിബിലിറ്റി ആണുള്ളത്? നിങ്ങള്‍ എന്ത് മാധ്യമപ്രവര്‍ത്തനം ആണ് കേരളത്തില്‍ നടത്തുന്നത് ?
കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി
24 ചാനലിനോട്!
കര്‍ണാടകത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ട് പിന്നെ മലയാളി ചാനലുകള്‍ അവിടെ എന്തിന്?
കെ.വി.എസ് ഹരിദാസ് (ജന്മഭൂമി)
കേരളത്തിലെ പത്രത്തില്‍ ജോലി ചെയ്ത ആള്‍ക്ക് അല്‍ ക്വയ്ദ ബന്ധം ഉണ്ടെന്നു കണ്ടെത്തിയിരുന്നു. അതുകൊണ്ട് അവിടെ കലാപം
ഉണ്ടാക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ നീക്കം ഉണ്ടായോ എന്ന് ആത്മ പരിശോധന നടത്തണം:
സന്ദീപ് വാര്യര്‍ (യുവമോര്‍ച്ച)
മാധ്യമ പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനം ജിഹാദികളും അര്‍ബന്‍ നക്സല്‍സുമാണ്. കെ.യു. ഡ്ബ്ല്യു.ജെ തലപ്പത്തുള്ളവര്‍ ജിഹാദിസ്റ്റ്
ടി.ജി മോഹന്‍ദാസ് (മുന്‍ പത്രപ്രവര്‍ത്തകന്‍)

ഇന്ന് രാവിലെ മുതല്‍ ബിജെപി നേതാക്കള്‍ വിവിധ ചാനലുകളില്‍ ഇരുന്നു പറഞ്ഞവയാണ് ഇവയെല്ലാം.
അതുകൊണ്ട് കേരളത്തിലെ മാധ്യമങ്ങളെ ഇത്തരത്തില്‍ വിലയിരുത്തുന്ന സംഘ് പരിവാര്‍ നേതാക്കളെ ഇനി എത്രകാലം പൊന്നാട ഇട്ടു സ്വീകരിക്കണമെന്നതാണ് ഉയരുന്ന ചോദ്യമെന്നാണ് മാധ്യ പ്രവര്‍ത്തകര്‍ തന്നെ ചോദിക്കുന്നത്.

Sharing is caring!