തിരൂരുകാരന്റെ സ്വപ്നപദ്ധതി: ഫാല്‍ക്കണ്‍ പക്ഷികളുടെ ജീവിതം ഡോക്യുമെന്ററി നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു

തിരൂരുകാരന്റെ സ്വപ്നപദ്ധതി: ഫാല്‍ക്കണ്‍ പക്ഷികളുടെ ജീവിതം  ഡോക്യുമെന്ററി നടന്‍ മമ്മൂട്ടി  പ്രകാശനം ചെയ്തു

തേഞ്ഞിപ്പലം: ഫാല്‍ക്കണ്‍ പക്ഷികളെ കുറിച്ച് ആദ്യമായി ഒരു മലയാളി ഗവേഷകന്‍ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. അന്താരാഷ്ട്ര പക്ഷി ഗവേഷണ കേന്ദ്രം കോര്‍ഡിനേറ്ററും കാലിക്കറ്റ് യുനിവേഴ്സിറ്റി സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.സുബൈര്‍ മേടമ്മല്‍ തയ്യാറാക്കിയ ഫാല്‍ക്കണ്‍ ഡോക്യുമെന്ററി തിരുവനന്തപുരത്ത് നടന്‍ മമ്മൂട്ടി പ്രകാശനം നിര്‍വഹിച്ചു. മലയാളം, അറബിക്, ഇംഗീഷ് എന്നീ ഭാഷകളിലായാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. പ്രധാനമായും മരുഭൂമിയില്‍ കാണുന്ന ഫാല്‍ക്കണ്‍ പക്ഷികളെക്കുറിച്ച് സമഗ്രമായ ദൃശ്യവിവരങ്ങളടങ്ങുന്ന ഡോക്യുമെന്ററി ഈ മേഖലയിലെ ഗവേഷണത്തിന് ഉപകരിക്കുന്ന പ്രധാന രേഖയാകും. ഫാല്‍ക്കണ്‍ പക്ഷികളുടെ ഇനങ്ങള്‍, ഇരപിടിക്കുന്ന രീതി, മനുഷ്യരുമായുള്ള സഹവാസം, ജീവിതചക്രം, പ്രജനനരീതി, ഫാല്‍ക്കണുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങള്‍ തുടങ്ങിയ വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡോക്യുമെന്ററി. ഫാല്‍ക്കണിനെ ദേശീയപക്ഷിയായും ദേശീയ ചിഹ്നവുമായി പ്രഖ്യാപിച്ച യു.എ.ഇ. ഉള്‍പ്പെടെ വിവിധ അറബ് രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായാണ് ഡോക്യുമെന്ററിയുടെ 4 വര്‍ഷത്തോളം നീണ്ടുനിന്ന ചിത്രീകരണം നടത്തിയത്. യു.എ.ഇ.യിലെ ഫാല്‍ക്കണ്‍ സെന്ററുകള്‍, സൗദി അറേബ്യയിലെ ഫാല്‍ക്കണ്‍ ക്ലിനിക്കുകള്‍, ഖത്തര്‍ ഫാല്‍ക്കണ്‍ സെന്റര്‍,, ബഹറൈനിലെ ഫാല്‍ക്കണ്‍ ഹോസ്പിറ്റല്‍, കുവൈത്ത് ഫാല്‍ക്കണ്‍ സെന്റര്‍, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഫാല്‍ക്കണ്‍ വളര്‍ത്തുകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ അപൂര്‍വ്വമായ വിവരങ്ങളും ഈ ഹൃസ്വചിത്രത്തിലുണ്ട്. ഇന്ത്യയില്‍ നാഗാലാന്റ് രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളും കൂടി ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി ഫാല്‍ക്കണുകളെക്കുറിച്ച് പഠനം നടത്തിവരികയാണ് ഡോ.സുബൈര്‍ മേടമ്മല്‍. ഫാല്‍ക്കണ്‍ ഗവേഷണത്തില്‍ തന്റെ സ്വപ്നപദ്ധതിയാണ് ഡോക്യുമെന്ററിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് ഡോ.സുബൈര്‍ മേടമ്മല്‍ പറയുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഏറെ പ്രയോജനകരമാകുന്ന രീതിയിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. മറ്റു പക്ഷികളില്‍നിന്ന് വ്യത്യസ്തമായി ഒട്ടേറെ പ്രത്യേകതകളും സാമൂഹികമായ അംഗീകാരവുമുള്ള പക്ഷിയാണ് ഫാല്‍ക്കണെന്ന് ഡോ.സുബൈര്‍ പറയുന്നു. വിമാനയാത്രക്ക് പാസ്പോര്‍ട്ട് ആവശ്യമുള്ള പക്ഷികൂടിയാണ് ഇവ. ഫാല്‍ക്കണുകള്‍ക്ക് മാത്രമായി പ്രത്യേകം ആശുപത്രികള്‍ ലോകത്ത് ഏറ്റവും കൂടുതലുള്ളത് യു.എ.ഇ.യിലാണ്. വിദഗ്ദ്ധ രാജ്യങ്ങളില്‍ ഇവയെക്കുറിച്ച് പഠിക്കുന്നതിന് പ്രത്യേക ഗവേഷണകേന്ദ്രങ്ങളുണ്ട്. ഗവേഷണാര്‍ത്ഥം അമേരിക്ക, ആസ്*!*!*!േത്രലിയ, യു. കെ., ജര്‍മ്മനി, ചൈന, മൊറോക്കോ, സിംഗപ്പൂര്‍, മലേഷൃ, യു.എ.ഇ., സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹറൈന്‍, ഒമാന്‍, തുടങ്ങിയ രാജ്യങ്ങളില്‍ സുബൈര്‍ സന്ദര്‍ശിച്ചിരുന്നു. തിരൂര്‍ വാണിയന്നൂര്‍ മേടമ്മല്‍ കുഞ്ഞൈദ്രുഹാജിയുടെയും കെ.വി. ഫാത്തിമയുടെയും മകനായ സുബൈറിന്റെ ഭാര്യ സജിത വളവന്നൂര്‍ ബാഫഖി യത്തീംഖാന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു അദ്ധ്യാപികയാണ്. ആദില്‍ സുബൈര്‍, അമല്‍ സുബൈര്‍, അല്‍ഫ സൂബൈര്‍ എന്നിവര്‍ മക്കളാണ്. സുബൈറിന്റെ വെബ്സൈറ്റ് ംംം.ളമഹരീിുലറശമ.രീാ സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Sharing is caring!