പൗരത്വ നിയമത്തിനെതിരായ മലയാള സിനിമയുടെ ശബ്ദനിരയിലേക്ക് നടി അനശ്വര രാജന് കൂടി
മലപ്പുറം: പൗരത്വ നിയമത്തിനെതിരായ മലയാള സിനിമയുടെ ശബ്ദനിരയിലേക്ക് നടി അനശ്വര രാജന് കൂടി. ഇന്‍സ്റ്റഗ്രാം വഴിയാണ് അവര്‍ തന്റെ നിലപാട് അറിയിച്ചത്.
‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’, ‘പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക’ എന്ന അടിക്കുറിപ്പോടെ ഹിജാബ് ധരിച്ച് നില്ക്കുന്ന ഫോട്ടോയാണ് അനശ്വര പങ്കുവെച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമം ഉണ്ടാക്കുന്നത് ആരെന്ന് അവരുടെ വേഷത്തില്‍ നിന്നും തിരിച്ചറിയാമെന്നപ്രധാനമന്ത്രി നരേന്ദ്ര മോദിനുടെ പരാമര്‍ശം ഉന്നം വെച്ചാണ് അനശ്വരയുടെ പോസ്റ്റ്.
>എവിടെ, ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ സിനിമകളിലൂടെ തന്നെ ശ്രദ്ധേയയാണ് അനശ്വര രാജന്.
നേരത്തെ ദുല്‍ഖര്‍ സല്മാന്, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്, ഷെയ്ന് നിഗം, ലിജോ ജോസ് പല്ലിശ്ശേരി, ആഷിഖ് അബു, ഷൈജു ഖാലിദ്, ഇര്‍ഷാദ്, ഷഹബാസ് അമന്, ആന്റണി വര്‍ഗീസ്, അനൂപ് മേനോന്, ചെമ്പന്‍ വിനോദ് ജോസ്, സൗബിന് ഷാഹിര്‍, ബിനീഷ് ബാസ്റ്റിന്, സമീര്‍ താഹിര്‍, അനുരാജ് മനോഹര്‍, റിമാ കല്ലിങ്കല്‍, അമലാ പോള്‍, നൈലാ ഉഷ, നിമിഷാ സജയന്, രജിഷാ വിജയന്, എന്നിവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നിയമത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി തങ്ങളുടെ ദേശീയ പുരസ്ക്കാരം വേണ്ടെന്നു വെക്കുകയും ചെയ്തിരുന്നു.
RECENT NEWS
ആലപ്പുഴ അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളിൽ കോട്ടക്കൽ സ്വദേശിയും
കോട്ടക്കൽ: ആലപ്പുഴയിൽ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മരിച്ചവരിൽ കോട്ടക്കൽ സ്വദേശിയും. കോട്ടക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ എൻ ബിനുരാജിന്റെ മകൻ ബി ദേവാനന്ദൻ (19) ആണ് മരണപ്പെട്ടത്. അഞ്ച് മെഡിക്കൽ [...]