പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി സി കെ വിനീതും
മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി സി കെ വിനീതും. ജാമിഅയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ചിത്രത്തോടൊപ്പം നമ്മള് എന്നും അവര്‍ എന്നും ഉള്ള വേര്‍തിരിവില്ലെന്നും വിനീത് ട്വീറ്റ് ചെയ്തു. ജനാധിപത്യം, മതേതരത്വം എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് പോസ്റ്റ്. പൗരത്വ നിയമത്തിനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയരുന്നതിനിടേയാണ് വിനീതിന്റെ പ്രതികരണം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്ഫാന് പത്താനും ആകാശ് ചോപ്രയും ഇന്നലെ വിദ്യാര്‍ത്ഥികളെ പിന്തുണച്ചിരുന്നു. അതേസമയം മറ്റ് കായികതാരങ്ങള്‍ വിഷയത്തെപ്പറ്റി സംസാരിക്കാത്തതിനെ കുറിച്ച് വിമര്‍ശനം ഉയരുകയാണ്.
കേരളത്തില്‍ യുവതാരങ്ങള്‍ക്ക് പിന്നാലെ മമ്മൂട്ടിയും പൗരത്വ നിയമ ഭേദഗതിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. നടി പാര്‍വതി തിരുവോത്ത് ആണ് പൗരത്വ നിയമത്തിനെതിരേ ആദ്യമായി രംഗത്തെത്തിയത്. ഇന്ദ്രജിത്ത് സുകുമാരന്‍, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, അനൂപ് മേനോന്, ആന്റണി വര്‍ഗീസ്, റിമ കല്ലിങ്കല്‍, ആഷിക് അബു, കുഞ്ചാക്കോ ബോബന്, സണ്ണി വെയ്ന്‍, അമല പോള്‍, ടോവിനോ തോമസ്, ദുല്‍ഖര്‍ സല്മാന്, ഷിജു ഖാലിദ്, സമീര്‍ താഹിര്‍, മുഹ്സിന് പരാരി, സക്കറിയ മുഹമ്മദ് എന്നിവരടക്കം മലയാള സിനിമയിലെ നിരവധി പേരാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്.>
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]