പൗരത്വ ഭേദഗതി നിയമത്തിനെതിരെ മമ്മൂട്ടിയും

മലപ്പുറം: ബിജെപി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി നടന് മമ്മൂട്ടി. ജാതി, മതം, വിശ്വാസം എന്നീ പരിഗണനകള്‍ക്ക് മുകളിലേക്ക് ഉയര്‍ന്നാല്‍ മാത്രമെ നമുക്ക് ഒരു ജനതയായി മുന്നേറാന്‍ സാധ്യമാകൂ. അത്തരം ഐക്യ മനോഭാവത്തെ തകര്‍ക്കുന്ന എന്തും നിരുല്സാഹപ്പെടുത്തണം. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
രാജ്യത്തെ വിഭജിക്കുന്ന പൗരത്വ നിയമത്തിനെതിരേ മലയാളത്തിലെ പ്രമുഖ നടന്മാര് മൗനം പാലിക്കുകയാണെന്ന വിമര്‍ശനം ഉയരുന്നതിനിടേയാണ് മമ്മൂട്ടിയുടെ ആദ്യ പ്രതികരണം.പൗരത്വ ഭേദഗതി നിയമത്തിനെതിരേ മലയാള സിനിമാതാരങ്ങളില്‍ നിന്ന് നടി പാര്‍വതി തിരുവോത്താണ് ആദ്യമായി പ്രതികരിച്ചത്. നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം. ജാമിയ മില്ലിയയിലെ പോലിസ് അതിക്രമത്തിനെതിരെയും പാര്‍വതി പ്രതികരിച്ചു. ജാമിയയും അലിഗഡും, ഇത് ഭീകതയാണെന്ന് പോലിസ് വേട്ടയുടെ വീഡിയോ റീട്വീറ്റ് ചെയ്ത് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. റാണാ അയ്യൂബിന്റെ ട്വീറ്റും വീഡിയോയും പങ്കുവച്ചായിരുന്നു പാര്‍വതിയുടെ പ്രതികരണം.
പൗരത്വനിയമത്തിനെതിരെ നടി അമല പോള്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. അയഷ റെന്ന പോലിസിന് നേരെ കൈ ചൂണ്ടുന്ന ചിത്രത്തിനൊപ്പം ‘ഇന്ത്യ നിന്റെ തന്തയുടേതല്ല’ എന്ന വരികളുമുണ്ട്.ഡല്‍ഹി പോലിസ് അഭിഭാഷകര്‍ക്കെതിരെ, ഡല്‍ഹി പോലിസ് പെണ്‍കുട്ടികള്‍ക്കെതിരേ എന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്ററും നടി ഇന്‍സ്റ്റ സ്റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്.ബിജെപി സര്‍ക്കാരിന്റെ പൗരത്വനിയമത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണച്ച് നടന് പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. വിപ്ലവം എല്ലായ്പ്പോഴും നമ്മോടൊപ്പമാണ് ഉയിര്‍ക്കുന്നതെന്ന് നടന് ഫേസ്ബുക്കില്‍ പ്രതികരിച്ചു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെ ചിത്രങ്ങളും പൃഥ്വി ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ചു. ‘റൈസ്’ എന്ന ഹാഷ്ടാഗോടെയാണ് നടന്റെ പ്രതികരണം.
പൗരത്വനിയമത്തിനും വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച ഡല്‍ഹി പോലിസ് നടപടിക്കുമെതിരെ നടന് ടൊവീനോ തോമസും പ്രതികരിച്ചു. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ പറഞ്ഞു. ഹാഷ്ടാഗ് ക്യാംപെയ്നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. ഡല്‍ഹിയില്‍ പൗരത്വനിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചിത്രവും ടൊവീനോ കുറിപ്പിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. നടനും സംവിധായകുമായ അനൂപ് മേനോനും ദുല്‍ഖര്‍ സല്‍മാനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.