മലപ്പുറം പെരുമ്പടപ്പില്‍ നാല് വയസുകാരിയെ പീഡിപ്പിച്ച 65കാരന് അറസ്റ്റില്‍

പെരുമ്പടപ്പ്: പെരുമ്പടപ്പില്‍ നാല് വയസുകാരിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ 65 കാരനെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.മാറഞ്ചേരി പനമ്പാട് അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണന്(65)നെയാണ് പെരുമ്പടപ്പ് എസ്ഐ സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനിന് നല്കിയ പരാതിയില്‍ ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരം പെരുമ്പടപ്പ് പോലീസ് കേസെടുക്കുകയായിരുന്നു.പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
RECENT NEWS

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം തുറന്നു കൊടുത്തു
ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.