യൂത്ത്ലീഗ് പുതുചരിത്രമെഴുതി വീണ്ടുമൊരു സമരപോരാട്ടത്തിന് തുടക്കം കുറിച്ചു
മലപ്പുറം: സ്വതന്ത്ര്യ സമര ചരിത്രത്തിലെ വീരേതിഹാസ ഭൂമിയില്‍ നിന്ന് മുസ്ലിം യൂത്ത്ലീഗ് പുതുചരിത്രമെഴുതി വീണ്ടുമൊരു സമരപോരാട്ടത്തിന് തുടക്കം കുറിച്ചു. രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനും മതാടിസ്ഥാനത്തില്‍ വിഭജിക്കാനുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി ബില്ലെതിരെ മുസ്ലം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഡേ നൈറ്റ് മാര്‍ച്ചിന് ഇന്നലെ ഉച്ചക്ക് ശേഷം പൂക്കോട്ടൂര്‍ പിലാക്കലില്‍ നിന്ന് തുടക്കമായി.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര നായകന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറി. പൂക്കോട്ടൂര്‍ രക്തസാക്ഷികളുടെ കബറിടത്തില്‍ പ്രാര്‍ത്ഥനക്ക് ശേഷമാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് തുടക്കം കുറിച്ചത്.
രാജ്യം ഞങ്ങളുടേത് മാത്രമാണെന്ന് വിളിച്ചുപറാന് ആര്‍ക്കും ഈ മണ്ണ് തീറെഴുതി നല്‍കിയിട്ടില്ലെന്നും ഒരു വിഭാഗത്തെ ഭയത്തിന്റെ മുള്‍മുനയിലാക്കി മാറ്റി നിര്‍ത്താമെന്ന് ആരും കരുതേണ്ടതില്ല. അത്തരത്തിലുള്ള ഓരോ നീക്കത്തെയും ചെറുത്തു തോല്‍പ്പിക്കുക തന്നെചെയ്യുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഡേ നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് പീരങ്കികള്ക്കുമുമ്പില് നെഞ്ചുവിരുച്ച് നിന്ന ഒരു നാട്ടില്ല നിന്നു തന്നെ മുസ്ലിം യൂത്ത്ലീഗ് വീണ്ടുമൊരു ജാനാധിപത്യ പോരാട്ടത്തിന് തുടക്കമിടുകയാണ്. രാജ്യത്ത് ഭീതിയിലകപ്പെട്ട ഒരു വിഭാഗത്തിന് കരുത്തും ആത്മവിശ്വാസവും പകരുന്നതാണ് ഈ പോരാട്ടം. അധികാരത്തിന്റെ അഹന്ദയില്‍ ന്യൂനപക്ഷത്തെ ഭയപ്പെടുത്തി കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഒരു നീക്കവും അനുവദിക്കുകയില്ല. ഇത്തരം ഫാസിസ്റ്റ് സമീപനങ്ങളെ ബഹുജന പ്രക്ഷോഭങ്ങള്ക്കൊണ്ടും നിയമപോരാട്ടം കൊണ്ടം നേരിടാന്‍ മുസ്ലിംലീഗ് മുന്നണിയിലുണ്ടാകുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. ജനാധിപത്യ മതേതര വിശ്വാസികളുടെ യോജിച്ചുള്ള കൂടുതല്‍ മരത്തിന് വരും ദിവസങ്ങളില്‍ മുസ്ലിംലീഗ് നേതൃത്വം നല്‍കും. പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രക്ഷോഭങ്ങളാണ് കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്നത്. എന്നാല്‍ പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നും അക്രമസക്തമാവുന്ന രീതിയിലേക്ക് പോകരുതെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം യൂത്ത്ലീഗ് വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി അബ്ദുസമദ് സമദാനി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, അബ്ദുറഹിമാന് രണ്ടത്താണി, പ്രൈഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, അഡ്വ. എന്‍ ഷംസുദ്ധീന് എം.എല്‍.എ, പി.എം സാദിഖലി, സി.പി ചെറിയമുഹമ്മദ്, കുറുക്കോളി മൊയ്തീന്, ടി.വി ഇബ്രാഹീം എം.എല്‍.എ, പി അബ്ദുല്‍ഹമീദ് എം.എല്‍.എ, പി ഉബൈദുല്ല എം.എല്‍.എ, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, അഡ്വ. എം റഹ്മത്തുല്ല, മുജീബ് കാടേരി, എം.എ സമദ്, ടി.എ അബ്ദുല്‍കരീം, പി ഇസ്മായീല്‍ വയനാട്, ആഷിഖ് ചെലവൂര്‍, അന്‍വര്‍ സാദത്ത് നെല്ലായ, കെ.എം സിയാദ്, പി.ജി മുഹമ്മദ്, ഫൈസല്‍ ബാഫഖി തങ്ങള്‍, എ.കെ.എം അഷ്റഫ്, വി.വി മുഹമ്മദലി, സുബൈര്‍ തളിപ്പറമ്പ്, അഡ്വ. സുല്‍ഫിക്കര്‍ അലി, മിസ്ഹബ് കീഴരിയൂര്‍, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പൂക്കോട്ടൂരില്‍ നിന്ന് 30 കിലോമീറ്റര്‍ താണ്ടി ഇന്നലെ അര്‍ദ്ധ രാത്രി ഫറോക്ക് ചുങ്കത്ത് മാര്‍ച്ച് സമാപിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ചുങ്കത്ത് നിന്ന് വീണ്ടും മാര്‍ച്ച് പ്രയാണം ആരംഭിക്കും. വൈകീട്ട് കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും. സമാപന സമ്മേളന റാലിയില്‍ മുസ്ലിംലീഗ് ദേശീയ സംസ്ഥാന നേതാക്കളും വിവിധ മത സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]