മഅ്ദനിയുടെ ആരോഗ്യനിലയില് പുരോഗതി
ബംഗളൂരു: ഉയര്ന്ന രക്തസമ്മര്ദ്ധത്തെയും കഠിനമായ ചര്ദ്ദിയെയും തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച പിഡിപി ചെയര്മാന് അബദുന്നാസിര് മഅ്ദനിയുടെ ആരോഗ്യനിലയില് പുരോഗതി. അദ്ദേഹത്തിന്റെ ആരോഗ്യനില പൊതുവേ ഇപ്പോള് തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു. തീവ്രപരിചരണവിഭാഗത്തില് നിന്ന് മഅ്ദനിയെ മുറിയിലേക്കു മാറ്റി. കൂടുതല് പരിശോധനകള്ക്കായി നാളെ മഅ്ദനിയെ ബംഗ്ലൂരുവില് തന്നെയുള്ള ആസ്റ്റര് സിഎംഐ ആശുപത്രിയില് പ്രവേശിപ്പിക്കും. സന്ദര്ശര്ക്ക് കര്ശന വിലക്കേര്പ്പെടുത്തിയിട്ടുണ്ട് .
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]