മലപ്പുറം വെളിയങ്കോട് തണ്ണിത്തുറയില് വീടാക്രമിച്ച് തീവെച്ച കേസിലെ പ്രതി പത്ത് വര്ഷത്തിന് ശേഷം പിടിയില്
പൊന്നാനി:2009 ല് വെളിയങ്കോട് തണ്ണിത്തുറക്കല് കുഞ്ഞായി ഹാജിയുടെ വീടാക്രമിച്ച് കാറും വീട്ടുപകരണങ്ങളും തല്ലിതകര്ക്കുകയും, തീവെക്കുകയും, കവര്ച്ച നടത്തുകയും ചെയ്ത കേസിലെ പ്രതിയെ പത്ത് വര്ഷത്തിന് ശേഷം പിടികൂടി.വെളിയങ്കോട് തണ്ണിത്തുറ സ്വദേശി തണ്ടാംകോളില് സൈനുദ്ധീന് (35) ആണ് പിടിയിലാത്. രണ്ട് കേസുകളിലായി ഇയാളെ പൊന്നാനി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല് നാട്ടില് നിന്നും മുങ്ങി എറണാകുളത്ത് മറൈന് ഡ്രൈവില് വഴിയോര കച്ചവടം നടത്തി വരികയായിരുന്നു ഇയാള്. പെരുമ്പടപ്പ് സി.ഐ കെ.എം ബിനുവിന്റെ നേതൃത്വത്തില് എസ്.ഐ പ്രദീപ് കുമാര്, സി.പി.ഒമാരായ പ്രദീപ്, നാസര്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ പൊന്നാനി കോടതിയില് ഹാജരാക്കി റിമാന്റ് ചെയ്തു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]