ഫാഷിസത്തിന്റെ വിഭജന രാഷ്ട്രീയം അപകടകരം: സാദിഖലി തങ്ങള്‍

ഫാഷിസത്തിന്റെ വിഭജന  രാഷ്ട്രീയം അപകടകരം:  സാദിഖലി തങ്ങള്‍

പെരിന്തല്‍മണ്ണ : ഫാഷിസത്തിന്റെ അപകടകരമായ വിഭജന രാഷ്ട്രീയമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ വ്യക്തമാകുന്നതെന്നും അതിന്നെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്ന എല്ലാവരും രംഗത്ത് വരണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു, പോരാട്ട ചരിത്രങ്ങളിലൂടെ നാം കെട്ടിപ്പടുത്ത നമ്മുടെ മഹത്തായ ഇന്ത്യ, എല്ലാ പ്രതിസന്ധികളേയും അതിജയിക്കുമെന്നും പേടിപ്പിക്കുന്ന ഫാഷിസത്തിന് മുമ്പില്‍ പതറാതെ, ആത്മ വിശ്വാസത്തോടെ മുന്നേറാന്‍ ഓരോ ഭാരതീയനും സാധിക്കേണ്ടതുണ്ടെന്നും തങ്ങള്‍ പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യയുടെ വാര്‍ഷിക – സനദ് ദാന സമ്മേളനത്തിന്റെ പ്രഖ്യാപന സംഗമം ഉല്‍ഘാടനം ചെയത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രടറി പ്രെഫ: കെ. ആലിക്കുട്ടി മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ പി.അബ്ദുല്‍ ഹമീദ് എംഎല്‍എ, സയ്യിദ് ആബിദ് ഹുസൈന്‍ എം.എല്‍ എ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി , പുത്തനഴി മൊയ്തീന്‍ ഫൈസി, അഡ്വ .എന്‍ സൂപ്പി, എം സി മായിന്‍ ഹാജി കെ.കെ.സി.എം തങ്ങള്‍, ഹാഷിറലി ശിഹാബ് തങ്ങള്‍, ഖാദര്‍ ഫൈസി കുന്നുംപുറം , ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദു റഹ്മാന്‍ ഫൈസി പാതിരമണ്ണ, അബ്ദുല്‍ ലത്തീഫ് ഫൈസി പാതിര മണ്ണ അബ്ദു റഹ് മാന്‍ ഫൈസി അരിപ്ര, ഇബ്രാഹീം ഫൈസി തിരുര്‍ക്കാട്, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍ മല, എ.കെ. മുസ്ഥഫ, എ.കെ നാസര്‍ മാസ്റ്റര്‍ താഴേക്കോട്, സി.എ റശീദ്, സി എച്ച് റശീദ്, ഹംസ ഫൈസി ഹൈതമി, സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി,സുലൈമാന്‍ ഫൈസി ചുങ്കത്തറ ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, ഒ. ടി. മുസ്ഥഫ ഫൈസി, ശമീര്‍ ഫൈസി ഒടമല, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, എ ടി മുഹമ്മദലി ഹാജി സംബഡിച്ചു.

Sharing is caring!