നെറ്റിയില്‍ മതത്തിന്റെ ലേബലൊട്ടിച്ച് ഭാരതീയരെ ഭിന്നിപ്പിക്കാന്‍ മാത്രമേ പൗരത്വ ബില്ലുകൊണ്ട് കഴിയൂവെന്ന് മന്ത്രി കെ.ടി ജലീല്‍

നെറ്റിയില്‍ മതത്തിന്റെ ലേബലൊട്ടിച്ച്  ഭാരതീയരെ ഭിന്നിപ്പിക്കാന്‍ മാത്രമേ  പൗരത്വ ബില്ലുകൊണ്ട് കഴിയൂവെന്ന് മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: നെറ്റിയില്‍ മതത്തിന്റെ ലേബലൊട്ടിച്ച് ഭാരതീയരെ ഭിന്നിപ്പിക്കാന്‍ മാത്രമേ പൗരത്വ ബില്ലുകൊണ്ട് കഴിയൂ, ഇന്ത്യയെ പാക്കിസ്ഥാനാക്കാനല്ല നോക്കേണ്ടത്” പൗരത്വ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍.യഹൂദരെ മുഴുവന്‍ ഇസ്രായേലിലെത്തിച്ച് പാലസ്തീനിയന്‍ ജനതയെ ആട്ടിയോടിച്ച പോലെ ഇന്ത്യയില്‍ നിന്ന് ആരെയൊക്കെയോ പുറന്തള്ളാനുള്ള നീക്കത്തിന്റെ വിത്താണ് പുതിയ നിയമനിര്‍മ്മാണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നെതെന്നും അദ്ദേഹം പറഞ്ഞു.

ഓരോരുത്തരുടെയും നെറ്റിയില്‍ മതത്തിന്റെ ലേബലൊട്ടിച്ച് ആത്യന്തികമായി ഇന്ത്യക്കാരനെന്ന വികാരത്തില്‍നിന്ന് പ്രത്യേക വിശ്വാസി സമൂഹങ്ങളാക്കി ഭാരതീയരെ ഭിന്നിപ്പിക്കാന്‍ മാത്രമേ പൗരത്വ ബില്ലുകൊണ്ട് കഴിയൂ. യഹൂദരെ മുഴുവന്‍ ഇസ്രായേലിലെത്തിച്ച് പാലസ്തീനിയന്‍ ജനതയെ ആട്ടിയോടിച്ച പോലെ ഇന്ത്യയില്‍ നിന്ന് ആരെയൊക്കെയോ പുറന്തള്ളാനുള്ള നീക്കത്തിന്റെ വിത്താണ് പുതിയ നിയമനിര്‍മ്മാണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാകിയിരിക്കുന്നത്. ഒരു മതാധിഷ്ഠിത രാജ്യം എത്ര കണ്ട് അശാന്തമാകും എന്നതിന് പാക്കിസ്ഥാനോളം തെളിവ് മറ്റെന്തു വേണം. ഇന്ത്യയെ പാക്കിസ്ഥാനാക്കാനല്ല നോക്കേണ്ടത്.

പാക്കിസ്ഥാനെ ഇന്ത്യയെപ്പോലെ മതനിരപേക്ഷമാക്കാനാണ് ശ്രമിക്കേണ്ടത്. ഒരു മതക്കാര്‍ മാത്രമുള്ള രാജ്യമേ സമാധാനത്തോടെ നിലനില്‍ക്കൂ എന്ന വാദം എത്രമേല്‍ അബദ്ധജഡിലമാണ്? 95% മുസ്ലിങ്ങളുണ്ടായിരുന്ന പാക്കിസ്ഥാന്‍ പിളര്‍ന്ന് രണ്ടു രാജ്യങ്ങളായിത്തീര്‍ന്നത് ഏകശിലാവാദികള്‍ എന്തേ ഓര്‍ക്കാത്തത്? മനുഷ്യരുടെ പുറത്ത് മതത്തിന്റെ ചാപ്പകുത്തി വേര്‍തിരിക്കാനുള്ള ശ്രമം ഭരണഘടനാ വിരുദ്ധമാണ്.<

Sharing is caring!