ചേളാരിയില്‍ 12കാരിയെ പീഢിപ്പിച്ച കേസില്‍ മാതാവും അറസ്റ്റില്‍

ചേളാരിയില്‍ 12കാരിയെ പീഢിപ്പിച്ച കേസില്‍  മാതാവും അറസ്റ്റില്‍

തിരൂരങ്ങാടി: പന്ത്രണ്ട് കാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ മാതാവിനെയും പൊലിസ് അറസ്റ്റ് ചെയ്തു. ചേളാരി സ്വദേശിനിയെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. രണ്ട് വര്‍ഷത്തോളം മാതാപിതാക്കളുടെ ഒത്താശയോടെ വീട്ടില്‍ വെച്ച്‌നിരന്തരമായി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ പിതാവിനെയും ചേളാരി സ്വദേശികളായ അഷ്‌റഫ് (35),ഷൈജു(40), രാഹുല്‍ (21) എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്. പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ മാതാവ് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തിരുന്നതായി പൊലിസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതിയെ റിമാന്റ് ചെയ്തു.

Sharing is caring!