പൗരത്വം ഔദാര്യമല്ല; എസ്.വൈ.എസ് പൗരാവകാശ സമ്മേളനത്തില് പതിനായിരങ്ങളുടെ പ്രതിഷേധാഗ്നി ഉയരും
മലപ്പുറം: പൗരത്വ ബില്ലിലൂടെ മുസ്്ലിംകളെ ഏകപക്ഷീയമായി മാറ്റി നിര്ത്താനുള്ള കേന്ദ്ര സര്ക്കാര് നീക്കത്തില് പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച മലപ്പുറത്ത് നടക്കുന്ന എസ്.വൈ.എസ് പൗരാവകാശ സമ്മേളനത്തില് പതിനായിരങ്ങളുടെ പ്രതിഷേധമുയരും. വൈകുന്നേരം 4 ന് നടക്കുന്ന പരിപാടി ഇന്ത്യന് ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര് മുസ്്ലിയാര് ഉദ്ഘാടനം ചെയ്യും.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി തീ തുപ്പുന്ന ബ്രിട്ടീഷുകാര്ക്കെതിരെ വിരിമാറ് കാട്ടി സ്വാതന്ത്ര്യ ഭാരതം പടുത്തുയര്ത്തുന്നതില് പങ്ക് വഹിച്ച മലപ്പുറത്ത് നടക്കുന്ന പൗരാവകാശ സമ്മേളനം രാജ്യത്തെ മതത്തിന്റെ പേരില് വിഭജിക്കുന്നവര്ക്ക് കനത്ത താക്കീതായി മാറും.
പരിപാടി വിജയിപ്പിക്കുന്നതിനായി കര്മ്മ സമിതി രൂപീകരിച്ചു. മലപ്പുറം മഅദിന് കാമ്പസില് നടന്ന മുന്നൊരുക്കം പരിപാടി എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി പ്രാര്ത്ഥന നിര്വ്വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ മെമ്പര് പൊന്മള മൊയ്തീന് കുട്ടി ബാഖവി, കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി പി.എം മുസ്തഫ കോഡൂര്, ഊരകം അബ്ദുറഹ്മാന് സഖാഫി, എന്.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബൂബക്കര് സഖാഫി പറവൂര്, എസ്.വൈ.എസ് ജില്ലാ ജനറല് സെക്രട്ടറി കെ.പി ജമാല് കരുളായി, അബ്ദുല് ജലീല് സഖാഫി കടലുണ്ടി, മുഈനുദ്ധീന് സഖാഫി വെട്ടത്തൂര്, കെ.ടി അബ്ദുറഹ്മാന് അരീക്കോട്, വി.പി.എം ഇസ്ഹാഖ്, സിദ്ധീഖ് സഖാഫി വഴിക്കടവ്, ഉമര് മുസ്ലിയാര് ചാലിയാര്, ഹസൈനാര് സഖാഫി കുട്ടശ്ശേരി എന്നിവര് പ്രസംഗിച്ചു.
കര്മ സമിതി ഭാരവാഹികള് ചെയര്മാന്: പൊന്മള മൊയ്തീന് കുട്ടി ബാഖവി. വൈ.ചെയര്മാന്മാര്: ഊരകം അബ്ദുറഹ്മാന് സഖാഫി, എന്.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സയ്യിദ് സ്വലാഹുദ്ധീന് ബുഖാരി, കെ.ടി അബ്ദുറഹ്മാന് അരീക്കോട്. ജനറല് കണ്വീനര്: പി.എം മുസ്തഫ കോഡൂര്. ജോ. കണ്വീനേഴ്സ്: പറവൂര് കുഞ്ഞിമുഹമ്മദ് സഖാഫി, കെ.പി ജമാല് കരുളായി, സൈനുദ്ധീന് സഖാഫി ഇരുമ്പുഴി. സജ്ജീകരണം: ചെയര്മാന്: നജ്മുദ്ധീന് സഖാഫി പൂക്കോട്ടൂര്. കണ്വീനര്: ദുല്ഫുഖാര് അലി സഖാഫി. സ്വീകരണം ചെയര്മാന്: സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കണ്വീനര്: സിദ്ധീഖ് മുസ്ലിയാര് മക്കരപ്പറമ്പ്. മീഡിയ ചെയര്മാന്: വി.പി.എം ഇസ്ഹാഖ്. കണ്വീനര്: ഖാലിദ് സഖാഫി സ്വലാത്ത് നഗര്. ഫിനാന്സ് ചെയര്മാന്: ഇബ്റാഹീം ബാഖവി മേല്മുറി, കണ്വീനര്: പറവൂര് കുഞ്ഞിമുഹമ്മദ് സഖാഫി.
RECENT NEWS
ഷൈൻ ടോം ചാക്കോയുടെ കാക്കി വേഷം കണ്ടു പേടിച്ച് വീണ ബൈക്ക് യാത്രികന് പരുക്ക്
എടപ്പാള്: റോഡില് പൊലീസ് വേഷത്തിലുള്ള നടനെ കണ്ട് യഥാര്ത്ഥ പൊലീസ് ആണെന്ന് കരുതി സ്കൂട്ടര് പെട്ടെന്ന് നിര്ത്താന് ശ്രമിച്ചതിനിടയില് തെന്നി വീണ് യുവാവിന് പരിക്ക്. ഹെൽമറ്റ് ധരിക്കാതെ വന്ന യുവാവ് പൊലീസ് വാഹന പരിശോധന നടത്തുകയാണെന്ന് കരുതിയാണ് [...]