പി.കെ ഫിറോസിന്റെ നേതൃത്വത്തില്‍ യുത്ത് ലീഗുകാര്‍ മലപ്പുറത്ത് പൗരത്വ ഭേദഗതി ബില്ല് കത്തിച്ചു

പി.കെ ഫിറോസിന്റെ നേതൃത്വത്തില്‍ യുത്ത് ലീഗുകാര്‍ മലപ്പുറത്ത്  പൗരത്വ ഭേദഗതി ബില്ല് കത്തിച്ചു

മലപ്പുറം: പൗരത്വ ഭേദഗതി ബില്ല് രാജ്യത്ത് കൊണ്ട് വരിക വഴി ഭയപ്പെടുത്തലിന്റെ രാഷ്ട്രീയമാണ് കേന്ദ്ര ഭരണകൂടം നിര്‍വഹിക്കുന്നതെന്ന് മുസ്്ലിം യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പ്രസ്താവിച്ചു. മുസ്്ലിം യൂത്ത് ലീഗ് മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ ഭേദഗതി ബില്ല് കത്തിക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനിച്ച മണ്ണില്‍ തന്നെ മരണമടയാന്‍ ഏതറ്റം വരെയുമുള്ള ജനാധിപത്യ നിയമപോരാട്ടങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വം നല്‍കും.
ചടങ്ങില്‍ മുനിസിപ്പല്‍ മുസ്്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സി.പി സാദിഖലി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി കെ.ടി അഷ്റഫ്, സുബൈര്‍ മൂഴിക്കല്‍, റഷീദ് കാളമ്പാടി, കെ.എന്‍ ഷാനവാസ്, ഹാരിസ് ആമിയന്‍, പി.കെ ബാവ, ബഷീര്‍ മച്ചിങ്ങല്‍, ഹകീം കോല്‍മണ്ണ, ഷാഫി കാടേങ്ങല്‍, സുഹൈല്‍ പറമ്പന്‍, സി.കെ അബ്ദുറഹിമാന്‍, എസ് വാജിദ്, റസാഖ് വലിയങ്ങാടി, എന്‍. മുസ്തഫ, മുനീര്‍ വി.ടി, റസാഖ് കാരാത്തോട്, ഷബീബ് കുന്നുമ്മല്‍, ഫെബിന്‍ കളപ്പാടന്‍, അമീര്‍ തറയില്‍, സല്‍മാന്‍ പാണക്കാട് പ്രസംഗിച്ചു.

Sharing is caring!