പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണം, എസ്.എഎഫ്.ഐ മലപ്പുറത്ത് പന്തംകൊളുത്തി പ്രകടനംനടത്തി
മലപ്പുറം: രാജ്യത്തെ മതം പറഞ്ഞ് കീറിമുറിക്കാന്‍ ശ്രമിക്കുന്ന ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണന്നാവശ്യപ്പെട്ട് എസ്.എഎഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഇ. അഫ്സല്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ മുഹമ്മദലി ഷിഹാബ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.പി. ശ്രീജിത്, അഭിജിത് വി., അജീബ് റഹ്മാന്, ഉദിത്, ഹാഷിം എന്നിവര്‍ നേതൃത്വം നല്കി.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]